മുംബൈ: പ്രശസ്ത നടന്‍ ഗോവിന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോധരഹിതനായതിനെ തുടര്‍ന്നാണ് മുബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടനെ പ്രവേശിപ്പിച്ചത്.
ഇന്നലെ രാത്രി സ്വന്തം വസതിയില്‍ വച്ച് തലചുറ്റലിനെ തുടര്‍ന്ന് ഗോവിന്ദ ബോധരഹിതനായി വീഴുകയായിരുന്നു എന്ന് അദ്ദേഹത്തിന്റെ സുഹൃത്തും നിയമോപദേഷ്ടാവുമായ ലളിത് ബിന്ദല്‍ അറിയിച്ചു.
ബോധരഹിതനായ നടനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് ടെലിഫോണിലൂടെ വിദഗ്ധോപദേശം തേടി ശേഷം അടിയന്തിരമായി മരുന്ന് നല്‍കിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗോവിന്ദയെ അവശ്യമായ പരിശോധനങ്ങള്‍ക്ക് വിധേയനാക്കി. ഈ പരിശോധനകളുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുക്കും തുടര്‍ചികിത്സ.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉന്നംതെറ്റി വെടിവച്ചതിനെ തുടര്‍ന്ന് ഗോവിന്ദയുടെ കാലില്‍ വെടിയേറ്റിരുന്നു. ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷമാണ് വെടിയുണ്ട കാലില്‍ നിന്ന് നീക്കം ചെയ്തത്.