യുവതിയെ പ്രണയം നടിച്ച് വീഡിയോ കോളിലൂടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് പണം സമ്പാദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൂടരഞ്ഞി സ്വദേശിയായ ക്ലമൻ്റിനെയാണ് സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ സി. ആർ. രാജേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം പ്രണയം നടിച്ച് വീഡിയോ കോളിംഗ് നടത്തുന്നത് ഇയാൾ പതിവാക്കി. വീഡിയോ കോളിംഗിനിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് ഓണാക്കി പകർത്തുകയായിരുന്നു. പിന്നീട് സമൂഹമാദ്ധ്യമങ്ങളിലെ പെയ്ഡ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച് പണം തട്ടുകയായിരുന്നു.
യുവാവ് ഇതിനുമുൻപും ഇത്തരത്തിലുളള കാര്യങ്ങൾ ചെയ്ത് പണം സമ്പാദിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വടകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















