പേരാമ്പ്ര: മയക്കുമരുന്നായ എം.ഡി.എം.എ കൈവശം വെച്ചതിനായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര വെള്ളയോടൻകണ്ടി സ്വദേശിയായ സുദേവ് (25) ആണ് പിടിയിലായത്.
പേരാമ്പ്ര ബൈപാസിൽ ചെറുവപ്പൊയിലിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. നർകോട്ടിക് സെൽ ഡി.വൈ.എസ്.പി പ്രകാശൻ പടന്നയിലിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. തുടര്‍ന്നുള്ള പരിശോധനയിൽ 0.11 ഗ്രാം എം.ഡി.എം.എ ഇയാളുടെ പക്കൽ നിന്നും കണ്ടെത്തി.
പേരാമ്പ്ര പൊലീസ് സ്റ്റേഷൻ എസ്.ഐ സനദിന്റെയും പ്രൊബേഷനറി എസ്.ഐ അനുഷ ഗോപിനാഥിന്റെയും നേതൃത്വത്തിൽ എസ്.സി.പി.ഒ സുധീഷ്, സി.പി.ഒ സുജില, ഡ്രൈവർ സി.പി.ഒ ജോതേഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് നടത്തിയത്. ആന്റി നർകോട്ടിക് സെൽ ഡി.വൈ.എസ്.പി പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡാൻസഫ് സ്ക്വാഡ് അംഗങ്ങളായ സി.പി.ഒ മിഥുൻ മോഹൻ, ലിധിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
















