ചോമ്പാല: ഉപജില്ലാ കലാമേളയിൽ മികച്ച വിജയം സ്വന്തമാക്കിയ ചോമ്പാല ശ്രീനാരായണ എൽ.പി. സ്‌കൂൾ വിദ്യാർത്ഥികൾ വിജയാഘോഷം സംഘടിപ്പിച്ചു.
അറബിക് സാഹിത്യോത്സവത്തിൽ ഓവർഓൾ കിരീടവും ജനറൽ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റും കരസ്ഥമാക്കിയതിന്റെ ആഹ്ലാദത്തിലാണ് ആഘോഷം അരങ്ങേറിയത്. സ്കൂൾ പരിസരത്ത് നിന്നാരംഭിച്ച് ചോമ്പാലയിലെ വിവിധ ഭാഗങ്ങളിലൂടെ കുട്ടികളുടെ ആർപ്പുവിളിയോടുകൂടിയ ഘോഷയാത്ര നീങ്ങിയപ്പോൾ നാട് തന്നെ ഉത്സവമായിത്തീർന്നു.
വിജയാഘോഷ ഘോഷയാത്രയ്ക്ക് പ്രീജിത് കുമാർ കെ.പി., ഹഫ്സത്ത് വി.കെ., സിഷ പി., ബജിഷ ടി., നീതു മോൾ വി.പി., റില്ഷാന, ജയപ്രകാശൻ എം.വി., സജിത് ബാബു, ഷംസീർ ചോമ്പാല എന്നിവർ നേതൃത്വം നൽകി. കലാമേളയിലെ മികച്ച പ്രകടനത്തോടെ സ്കൂളിന്റെ നേട്ടം നാട്ടിൽ അഭിമാനമായി മാറി.