അരൂർ: തീക്കുനി–അരൂർ റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് സിഎംപി അരൂർ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ദിനംപ്രതി ബസ്സുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ റോഡിന്റെ കുണ്ടും കുഴിയുമുള്ള അവസ്ഥ യാത്രക്കാരെയും ഡ്രൈവർമാരെയും കനത്ത ബുദ്ധിമുട്ടിലാക്കുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി.
റോഡിന്റെ നിലവാരക്കുറവിനെ തുടർന്ന് ചെറുവാഹനങ്ങൾ പതിവായി അപകടങ്ങളിൽപ്പെടുന്ന സാഹചര്യം തുടരുന്നതായി കമ്മിറ്റി വ്യക്തമാക്കി. ഇതിനെതിരെ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ടെന്നും, പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് തൽക്ഷണം നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
സിഎംപി മേഖലാ കമ്മിറ്റി യോഗത്തിന് എ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കളത്തിൽ ബാബു, എം. കെ. കണാരൻ, കെ. ടി. അജിത്, പി. കെ. നാണു, വി. പവിത്രൻ എന്നിവർ പ്രസംഗിച്ചു.
















