ക്യാപ്ഷൻ ക്വീൻ എന്ന് പ്രേക്ഷകർക്കിടയിൽ വിളിപ്പേരുള്ള നമ്മുടെ സ്വന്തം മീനാക്ഷിക്കുട്ടി അൽപ്പം ചിന്തയിലാണ്,,,ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ മീനാക്ഷി ടോപ് സിംഗറിന്റെ മുഖം കൂടിയാണ്. അടുത്തിടെ മീൻകാശി ഫേസ്ബുക്കിൽ ഇടുന്ന ഓരോ പോലിസ്റ്റുകളുടെയും ക്യാപ്ഷൻ ആണ് ഫേസ്ബുക് ലോകത്തിലെ ചർച്ചയും. രണ്ടോ മൂന്നോ വാചകത്തിൽ ഒതുക്കുന്നതും എന്നാൽ അത് ആളുകളുടെ മനസ്സിൽ എന്നും താങ്ങി നിൽക്കുന്ന രീതിയിലും ഉള്ളതാണ്. ഒരു മീൻ പിടിച്ചു നിൽക്കുന്ന ഫോട്ടോയ്ക്ക് മീനാ ‘കക്ഷി’… മോശമല്ല., ‘THAR’മ്മികത … ഞാൻ ശ്രദ്ധിക്കാറുണ്ട്…. ഇങ്ങനെ പോകുന്നു ക്യാപ്ഷനുകൾ. ഇന്ന് മീനാക്ഷിയുടെ ഒരു ഫേസ്ബുക് പോസ്റ്റ് ആണ് വൈറൽ ആകുന്നത്. തന്റെ ആശയങ്ങളും ചിന്തകളും ആണ് സോഷ്യൽ മീഡിയയിൽ പങ്കിടുന്നത്. അത് ചിലപ്പോൾ നേരിട്ട് അല്ലെങ്കിൽ ഫാമിലി മുഖേനയാണ് പങ്കിടുന്നത്. അതിൽ പറയുന്ന ആശയങ്ങൾ എല്ലാം തന്റേത് തന്നെ എന്നും താരം പറയുന്നു
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ് .
അതെ ഞാൻ ലേശം ചിന്തയിലാണ് അസ്വസ്ഥതയിലുമാണ് … FB യും ഒരു കാരണമാണ് ഈയിടെ പേജ് ചില സെക്യൂരിറ്റി പ്രശ്നങ്ങളിലും മോണിട്ടൈസേഷൻ പ്രശ്നങ്ങളിലുമാണ്… കുറച്ച് ദിവങ്ങളായി ഞാൻ തന്നെ പോസ്റ്റിടുന്നത് നിർത്തിയിരുന്നു.. “ഗ്യാസു കുറ്റിയല്ല വേണ്ടി വന്നാ കപ്പും പൊക്കും” എന്നതു വരെ ഞാൻ തന്നെ പിന്നീട് വന്നത് ടെസ്റ്റ് പോസ്റ്റുകളാണ് പ്രശ്നങ്ങൾ പരിഹരിക്കാൻ (പ്രൊഫഷണൽ ) ഏല്പിച്ചവരുടെ ഭാഗത്ത് നിന്നുമായിരുന്നു … പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു വരുന്നു .. വളരെ പഴയ പേജ് ആയതു കൊണ്ടുള്ള പ്രശ്നങ്ങളുമുണ്ട്… പൂർണ്ണമായും പരിഹരിക്കപ്പെടാൻ സാധിക്കുന്നില്ലെങ്കിൽ മറ്റൊരു പുതിയ പേജാവും പോംവഴി… എന്തായാലും നിങ്ങളോട് സംസാരിക്കുവാനും എൻ്റെ ചിന്തകൾ പങ്കിടാനും ഞാനുണ്ടാവും .. ഇനി ക്യാപ്ഷനേക്കുറിച്ചും കമൻറിനേക്കുറിച്ചും ഒന്ന് രണ്ട് കാര്യങ്ങൾ .. ഈ പേജ് മെയിനായി ഞാനും എൻ്റെ ഫാമിലിയുമാണ് കൈകാര്യം ചെയ്യുന്നത് പൂർണ്ണമായും എൻ്റെ ആശയങ്ങളും മറുപടികളുടെ സാരാംശം എൻ്റേതു തന്നെ ,
ഉദാഹരണത്തിന് ബഹു മന്ത്രി R ബിന്ദു എൻ്റെ പേജ് ഷെയർ ചെയ്തപ്പോൾ ഞാനെഴുതിയ കമൻ്റ് ഒരു ഷൂട്ടിനിടയിലാണെഴുതിയിട്ടുള്ളത് .. അച്ഛൻ എനിക്ക് മന്ത്രി പേജ് ഷെയർ ചെയ്ത കാര്യം ഒരു സ്ക്രീൻ ഷോട്ടായി അയച്ചു തന്നപ്പോൾ ഞാൻ മറുപടി എഴുതി കൊടുത്തത് അച്ഛൻ കോപ്പി പേസ്റ്റ് ചെയ്യുകയാണുണ്ടായത്.. ചിലപ്പോൾ എൻ്റെ വോയ്സ് നോട്ട് അച്ഛനോ അമ്മയോ ആവും കമൻ്റിടുക ആശയം എൻ്റേത് തന്നെയായതു കൊണ്ടായിരിക്കുമല്ലോ പിന്നീട് മീഡിയകളിൽ ആ വിഷയവുമായി ബന്ധപ്പെട്ട് എനിക്ക് മറുപടി പറയാൻ കഴിയുക…. എൻ്റെ ക്യാപ്ഷനുകളും മറുപടികളും ഒരു മതത്തെയോ… വിശ്വാസത്തെയോ .. സംസ്ക്കാരത്തെയോ …പാർട്ടികളെയോ … വ്യക്തികളെയോ മുറിവേല്പിക്കാതിരിക്കുവാൻ പരമാവധി ശ്രമിക്കുന്നുണ്ട്…
അപൂർവ്വം ചിലർക്ക് ഇതൊക്കെ ‘ ക്രിഞ്ച് ‘ ആവാം … ചളിയാവാം 25000 ലൈക്കിൽ ഒരാൾക്ക് ചളിയെങ്കിൽ നിലവിൽ ഞാനത് കാര്യമാക്കാൻ പോയെങ്കിൽ എഴുത്ത് നിർത്തേണ്ടി വരും… ചില വിഷയങ്ങൾ എൻ്റെ മുൻ ഇൻറർവ്യൂകളിൽ വന്നിട്ടുള്ളതാവാം എൻ്റെ പുതിയ ഇൻ്റർവ്യൂകളും ഒന്ന് കാണാൻ ശ്രമിച്ചാൽ വ്യക്തതയുണ്ടാവും .. മലയാളത്തിന് 10 .. +1 .. +2.. ഡിഗ്രി ഇതുവരെയും മലയാളത്തിന് മിക്കപ്പോഴും ഫുൾ മാർക്ക് തന്നെയുമാണ് എഴുതാനിഷ്ടമാണ് … വായിക്കാനും… .ഇഷ്ടപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി… ഇൻസ്റ്റയിൽ ഞാൻ സ്വന്തമായി എഴുതുന്ന നീലാംബരി എന്ന ഒന്നുമുണ്ട് .. എൻ്റെ പോസ്റ്റുകൾക്ക് നിങ്ങൾ പറഞ്ഞതുപോലെ ക്യാപ്ഷനുണ്ടാവും മറുപടിയുമുണ്ടാവും എന്നെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഞാനല്പം സമയം മാറ്റി വെച്ചില്ലെങ്കിൽ ഞാനെങ്ങെനെ ഞാനാവും … നിങ്ങളും കൂടെ കൂടുമ്പോഴാണ് ഞാൻ ഞാനാവുന്നത് …നിലവിൽ ഞാൻ തുടരുകയാണ്…. ഹൃദയപൂർവ്വം … നിങ്ങളുടെ മീനാക്ഷി …..
















