ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനിയുടെ വിജയം ശ്രദ്ധേയമായിരുന്നു. ട്രമ്പിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് മംദാനി മുന്നേറിയത് ലോകത്തിന്റെയും വിശേഷാൽ ജനാധിപത്യ വിശ്വാസികളുടെയും ഹൃദയത്തിലാണ്. മുസ്ലിം വിഭാഗത്തിലും ഇന്ത്യൻ വംശജനുമായ ആദ്യ മേയറെന്ന വിശേഷണവും മംദനിയുടെ സ്ഥാനലബ്ധിയെ ശ്രദ്ധേയമാക്കുന്നു. 2026 ജനുവരിയിൽ നടക്കുന്ന ചടങ്ങിൽ സൊഹ്റാൻ മംദാനി ഔദ്യോഗിക ചുമതല ഏറ്റെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
1982 മുതലുള്ള ന്യൂയോർക്കിന്റെ ചരിത്രം പരിശോധിച്ചാൽ 34കാരനായ മംദാനിയാണ് ഏറ്റവും പ്രായം കുറഞ്ഞ മേയർ. അപ്രതീക്ഷിത സ്ഥാനാർഥിയെ തെരഞ്ഞെടുപ്പിലേക്ക് കടന്നു വന്ന മംദാനിയുടെ വിജയകുതിപ്പിന് ഇന്ധനമായത് കാതലായി മാറിയ വാഗ്ദാനങ്ങളാണ്. റെന്റ് പ്രശ്നം, ഫ്രീ ബസ് സർവീസ്, ആരോഗ്യരംഗത്തെ കുതിപ്പ് തുടങ്ങി യൗവനക്കാരുടെ വോട്ട് സമാഹരിക്കാൻ സാധ്യമാകുന്ന പ്രഖ്യാപനങ്ങളാണ് മംദാനി മുന്നോട്ട് വെച്ചത്.
ഇന്ത്യൻ വംശജനെന്ന പോലെ സൊഹ്റാൻ മംദാനിയുടെ പേരിലും ഒരു വ്യത്യസ്തത പ്രകടമാണ്. ജൂൺ മാസം നടന്ന തെരഞ്ഞെടുപ്പ് സംവാദങ്ങളിൽ എതിർ സ്ഥാനാർഥിയും മേയറുമായിരുന്ന ആൻഡ്രൂ ക്യൂമോ മംദാനിയുടെ പേര് തെറ്റിച്ച് പറഞ്ഞത് വലിയ വിവാദമായിരുന്നു. സംവാദത്തിൽ അദ്ദേഹത്തിന്റെ പേര് മംദാനിയെന്നാണെന്നും ഉച്ഛരിക്കാൻ പ്രയാസമുള്ളതിനാൽ നമുക്ക് വിളിക്കാൻ പോലും സാധിക്കിലെന്നായിരുന്നു ആൻഡ്രൂ പറഞ്ഞത്.
എന്നാൽ തെരഞ്ഞെടുപ്പ് പരാമർശത്തെ മാറ്റി നിർത്തിയാൽ ഈ പേരിന്റെ അടിസ്ഥാനവും അർഥവും എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്. മംദാനി എന്നത് ഗുജറാത്തികളായ ഖോജ മുസ്ലിം വിഭാഗമാളുകളെയാണ് പ്രതിനിധീകരിക്കുന്നത്. അത് മുസ്ലിം സമുദായത്തിലെ ഒരു വിഭാഗമെന്ന് അർഥമാക്കുന്നു. മാത്രമല്ല മംദാനിയെന്ന് പ്രവാചകനായ മുഹമ്മദിനെയും വെളിവാക്കുന്നു. അതേസമയം സൊഹ്റാനെന്നുള്ളത് പേർഷ്യൻ അറബിക്ക് വാർത്തകളുടെ സംയോജനമാണ്. വെളിച്ചം, പ്രകാശം, പ്രശോഭിക്കുക എന്നൊക്കെയാണ് അർഥമാക്കുന്നത്.
















