സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. 92,040 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.
ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 11,505 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ ഒറ്റയടിയ്ക്ക് വർധിച്ചത് 1800 രൂപയാണ്. എന്നാൽ ഉച്ചയ്ക്ക് 320 രൂപ കുറഞ്ഞിരുന്നു.
നവംബറിന്റെ തുടക്കത്തിൽ 90,200 രൂപയായിരുന്നു സ്വർണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയിൽ ചാഞ്ചാടി നിൽക്കുകയായിരുന്നു സ്വർണവില. ഒക്ടോബർ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സർവകാല റെക്കോർഡ്.
















