കൊച്ചി: പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മയെ കാർ ഇടിച്ച് മരിച്ചു. ഓടയ്ക്കാലി നൂലേലി ഇടത്തൊട്ടിൽ വീട്ടിൽ ലതിക (60)യാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്.
വീടിനടുത്തുള്ള റോഡിലൂടെ നടക്കുന്നതിനിടെ പിന്നാലെ വന്ന കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഉടൻതന്നെ കാറിലുണ്ടായിരുന്നവർ നാട്ടുകാരുടെ സഹായത്തോടെ ലതികയെ കോതമംഗലത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുറുപ്പുംപടി പൊലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസ് രജിസ്റ്റർ ചെയ്തു. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.
















