ഡൽഹി ചെങ്കോട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്ന് മറ്റൊരു ഡോക്ടർ കൂടി കസ്റ്റഡിയിൽ. തജാമുൾ അഹമ്മദ് മാലികിനെയാണ് കസ്റ്റഡിയിൽ എടുത്തത്.
എസ്എച്ച്എംഎസ് ആശുപത്രിയിൽ ആണ് ഇയാൾ ഡോക്ടർ ആയി ജോലി ചെയ്യുന്നത്. ജമ്മു കശ്മീരിൽ ഭീകരർക്കായി വ്യാപക റെയ്‌ഡ് നടക്കുന്നു. സോപോർ,കുൽഗാം എന്നിവിടങ്ങളിലായി 230 ഇടങ്ങളിൽ റെയ്‌ഡ് തുടരുന്നു. ഇതിനിടെയാണ് ഒരാളെ കൂടെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി (ജെഇഐ) അംഗങ്ങളുടെ വീടുകളും റെയ്‌ഡ് നടക്കുന്നുണ്ട്. ഫരീദാബാദ് ഭീകര സംഘവുമായി ബന്ധപ്പെട്ട് 15 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഡൽഹ് സ്ഫോടനത്തിൽ കൂടുതൽ ഭീകരസംഘടനകൾക്ക് പങ്കുള്ളതായാണ് സൂചന.
വൈറ്റ് കോളർ ഭീകര സംഘത്തിന് രാജ്യ വ്യാപക ബന്ധം ഉള്ളതായി സൂചന. സ്ലീപ്പർ സെല്ലുകൾ കേന്ദ്രീകരിച്ച് രാജ്യവ്യാപക അന്വേഷണം ആരംഭിച്ചു.
















