തൃശൂര്‍: കേരള കലാമണ്ഡലത്തിലെ അധ്യാപകനെതിരെ പോക്‌സോ കേസ്. ദേശമംഗലം സ്വദേശിയായ കൂടിയാട്ടം അധ്യാപകനായ കനകകുമാറിനെതിരേയാണ് വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് കേസെടുത്തത്. പോക്‌സോ നിയമപ്രകാരം രണ്ട് കേസുകളാണ് ഇയാള്‍ക്കെതിരെ എടുത്തിട്ടുള്ളത്.
മദ്യപിച്ച ശേഷം അധ്യാപകന്‍ ക്ലാസ് മുറിയിലേക്ക് വരികയും വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാള്‍ക്കെതിരെ രണ്ട് കേസുകള്‍ എടുത്തിട്ടുണ്ടെന്ന് കുന്നംകുളം എസിപി സന്തോഷ് പറഞ്ഞു. പരാതിക്ക് പിന്നാലെ കനകകുമാര്‍ ഒളിവില്‍ പോയെന്നും പൊലീസ് ഇയാളെ തിരയുകയാണെന്നും അദ്ദേഹം പറഞ്ഞു.
















