പാലക്കാട്: പാലക്കാട് നഗരസഭ സ്ഥനാര്‍ത്ഥികളെ ചൊല്ലി ബിജെപിയില്‍ പൊട്ടിത്തെറി.
നിലവിലെ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ ഇ കൃഷ്ണദാസ്, എന്‍ ശിവരാജന്‍ ഉള്‍പ്പെടെ സീനിയര്‍ നേതാക്കളെ പരിഗണിക്കാതെയുള്ള ജില്ലാ കമ്മിറ്റിയുടെ നഗരസഭ സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലിയാണ് തര്‍ക്കം.
ബിജെപി സംസ്ഥാന ട്രഷറര്‍ കൂടിയാണ്. കഴിഞ്ഞ 40 വര്‍ഷമായി ജനപ്രതിനിധിയാണ് എന്‍ ശിവരാജന്‍. നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി ബിജെപി ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനാണ് പട്ടികയിലുള്ളത്.