ഡൽഹി ചെങ്കോട്ടയിൽ നടന്ന സ്ഫോടനം ദീപാവലിക്ക് നടത്താൻ പദ്ധതിയിട്ടിരുന്നതായി നിർണായക വെളിപ്പെടുത്തൽ നടത്തി സ്‌ഫോടനക്കേസിലെ പ്രതികൾ. സ്‌ഫോടനത്തിന് മുൻപ് താനും ഡോ. ഉമർ നബിയും ചെങ്കോട്ടയിൽ നിരീക്ഷണം നടത്തിയിരുന്നതായി പ്രധാന പ്രതിയായ മുസമ്മിൽ ഷക്കീൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.
മുസ്സമ്മിന്റെ ഫോണിൽ നിന്ന് നിരവധി വിവരങ്ങൾ പൊലീസിന് ലഭിച്ചതായും അത് കാണിച്ചാണ് ചോദ്യം ചെയ്യുന്നതെന്നും വൃത്തങ്ങൾ അറിയിച്ചു. അടുത്ത വര്‍ഷം ജനുവരി 26-ന് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും ഇതിന്റെ ഭാഗമായാണ് ചെങ്കോട്ടയ്ക്ക് സമീപം നിരീക്ഷണം നടത്തിയതെന്നും അതുപോലെ ദീപാവലിക്ക് തിരക്കേറിയ സ്ഥലത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ അത് നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നും മുസമ്മില്‍ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞു.
തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുള്ള ട്രാഫിക് സിഗ്നലിനടുത്തുവെച്ച് കാര്‍ പൊട്ടിത്തെറിച്ച് രാജ്യത്തെ നടുക്കുകയും സുരക്ഷാ ഏജന്‍സികളെ ജാഗരൂകരാക്കുകയും ചെയ്ത സ്‌ഫോടനത്തെ തുടര്‍ന്നാണ് ഡോക്ടറായ മുസമ്മിലിനെതിരെ അന്വേഷണം നടക്കുന്നത്. ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയിലെ മുസമ്മിലിന്റെ സഹായിയും സഹപ്രവര്‍ത്തകനുമായ ഉമര്‍ മരിച്ചതായി കറുത്തപെടുന്നതാണ് മുസ്സമലിലേക്ക് സംശയം വന്നത്. സ്‌ഫോടനം നടക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഡോക്ടര്‍ മുസമ്മില്‍ ഷക്കീലടക്കമുള്ള എട്ടുപേരെ സ്‌ഫോടക വസ്തുക്കളുമായി പോലീസ് അറസ്റ്റ് ചെയ്യുന്നത്.
















