ഊണ് ചമ്മന്തിയുണ്ടെങ്കിൽ കുശാലായി. ഇഞ്ചിയുടെയും തേങ്ങയുടെയും പുളിയുടെയും രുചിയുള്ള ചമ്മന്തി സൂപ്പറാണ്. അതും അരകല്ലിൽ അരച്ചതെങ്കിൽ രുചിയൂറും. സാധാരണ ചമ്മന്തിയിൽ നിന്നും വ്യത്യസ്തമായുള്ള കൂട്ട് പരിചയപ്പെടാം.
ചേരുവകൾ
ഇരുമ്പൻ പുളി – 5 എണ്ണം
ഇഞ്ചി -1 ഇഞ്ച് വലുപ്പത്തിൽ
തേങ്ങ -1/2 കപ്പ്
ചുവന്നുള്ളി -6 എണ്ണം
പച്ചമുളക് – 3 എണ്ണം
കറി വേപ്പില
ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഇരുമ്പൻപുളിയും ഇഞ്ചിയും തേങ്ങയും ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയിൽ ഇട്ട് ഒന്ന് ചതച്ചെടുക്കുക. രചോറിനൊപ്പമോ കഞ്ഞിക്കൊപ്പമോ കഴിക്കാവുന്ന നാടൻ ചമ്മന്തി റെഡി.
















