Malappuram

മലപ്പുറം എടപ്പാളിൽ ഭിന്നശേഷിക്കാരിയായ മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം മാതാവ് ആത്മഹത്യ ചെയ്തു

മലപ്പുറം എടപ്പാളിൽ ഭിന്നശേഷിക്കാരിയായ മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം മാതാവ് ആത്മഹത്യ ചെയ്തു. മാണൂർ പറക്കുന്ന് പുതുക്കുടി ഹൗസിൽ അനിതകുമാരി (58), മകൾ അഞ്ജന (33) എന്നിവരാണ് മരിച്ചത്.

അനിതകുമാരി മകളായ അഞ്ജനയെ ആദ്യം വീപ്പയിൽ നിറച്ചുവെച്ചിരുന്ന വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയും അതിന് ശേഷം അനിതകുമാരി വീടിന് പുറത്തെ മരത്തിൽ തൂങ്ങി മരിക്കുകയുമായിരുന്നു. മലപ്പുറം കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Latest News