ഊണിനൊരുക്കാം എളുപ്പത്തിലൊരു വെജിറ്റബിൾ കറി. കുമ്പളങ്ങ ഇങ്ങനെ കറിവച്ചാൽ കോഴിക്കറി പോലും മാറിനിൽക്കും. എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
കുമ്പളങ്ങ – 250 ഗ്രാം
·സവാള – 1 (ചെറുത് )
·പച്ചമുളക് – 2 എണ്ണം
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
ഒന്നാം പാൽ – 1 കപ്പ്
രണ്ടാം പാൽ – 1 കപ്പ്
കടുക് – 1 ടീസ്പൂൺ
വറ്റൽ മുളക് – 2 എണ്ണം
വെള്ളം – 1 കപ്പ്
കറിവേപ്പില
വെളിച്ചെണ്ണ
ഉപ്പ്
തയാറാക്കുന്ന വിധം
ഒരു പ്രഷർ കുക്കറിലേക്കു ചെറുതായി മുറിച്ച കുമ്പളങ്ങ, സവാള, പച്ചമുളക്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഉപ്പ്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം കാൽ കപ്പ് വെള്ളവും ചേർത്ത് കുമ്പളങ്ങ വേവിക്കാൻ വയ്ക്കാം.
















