തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയെ ജാതി അധിക്ഷേപം നടത്തിയ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി ബിജെപി സിന്‍ഡിക്കേറ്റ് അംഗം.
ജാതി അധിക്ഷേപം നടത്തിയതില്‍ ആരോപണവിധേയയായ സംസ്‌കൃതം വിഭാഗം വകുപ്പ് മേധാവി ഡോ. സി എന്‍ വിജയകുമാരിയുടെ വീട്ടില്‍ ഭക്ഷണം വിളമ്പിക്കൊടുക്കുന്നത് ഒരു ദളിത് വ്യക്തിയാണെന്ന് ഡോ. വിനോദ് കുമാര്‍ പറഞ്ഞു.
എന്നാല്‍ ജാതി നോക്കിയല്ല പെരുമാറുന്നത് എന്ന് പറയാനാണ് ഉദ്ദേശിച്ചത് എന്ന് ബിജെപി സിന്‍ഡിക്കറ്റ് അംഗം ഡോ. പി എസ് ഗോപകുമാറും പ്രതികരിച്ചു.
















