വൈറ്റമിൻ സി യുടെ കലവറയായ നാരങ്ങ കൊണ്ട് രസം തയാറാക്കാം. രസം പൊടി ഉപയോഗിക്കാതെ കുറഞ്ഞ ചേരുവകൾ കൊണ്ട് നാരങ്ങാ രസം തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകൾ
നാരങ്ങാ നീര് – 2 നാരങ്ങയുടേത്
കുരുമുളക് – 1 ടീസ്പൂൺ
മല്ലി – 1½ ടീസ്പൂൺ
ജീരകം – ½ ടീസ്പൂൺ
ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – 4 അല്ലി
പച്ചമുളക് – 2 എണ്ണം
തക്കാളി – 1എണ്ണം
മല്ലിയില – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 3½ കപ്പ്
കടുക് വറുക്കാൻ
വെളിച്ചെണ്ണ – 1½ ടേബിൾസ്പൂൺ
കടുക് – ആവശ്യത്തിന്
ഉലുവ – 2 നുള്ള്
ചെറിയ ഉള്ളി – 3 എണ്ണം
വറ്റൽമുളക് – 1 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
കായം പൊടി – ¼ ടീസ്പുൺ
തയാറാക്കുന്ന വിധം
ഒരു മൺകലത്തിൽ കുരുമുളക്, ജീരകം, മല്ലി, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചതച്ചതും പച്ചമുളക്, തക്കാളി, മല്ലിയില എന്നിവ അരിഞ്ഞതും ആവശ്യത്തിന് വെള്ളവും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് വറ്റിക്കുക. ചൂടായ വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ച് ഉലുവ, ഉള്ളി, വറ്റൽ മുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് ശേഷം രസത്തിലേക്ക് താളിക്കുക. കടുക് താളിച്ച ശേഷം തീ കുറച്ച് നാരങ്ങാനീര് കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഞൊടിയിടയിൽ അസ്സൽ നാരങ്ങാ രസം തയ്യാർ (നാരങ്ങാനീര് ചേർത്ത ശേഷം രസം തിളപ്പിക്കരുത്).
















