തിരുവനന്തപുരം: സ്ഥിരതാമസമുള്ള വിലാസത്തില്‍ അല്ല വോട്ടെന്ന് ആരോപിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിനെതിരെ പരാതി.
യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎം ആണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വൈഷ്ണ സുരേഷ് ഹിയറിങ്ങിന് ഹാജരായി. അന്തിമ വോട്ടര്‍പട്ടിക വരെ കാത്തിരിക്കാന്‍ ഹിയറിങ്ങിന് ശേഷം അധികൃതര്‍ നിര്‍ദേശിച്ചു.
വോട്ട് കണ്‍ഫേം ചെയ്യാന്‍ വേണ്ടി 14-ാം തീയതി വരെ കാത്തിരിക്കാനാണ് തനിക്ക് ലഭിച്ച മറുപടിയെന്ന് ഹിയറിങ്ങിന് ശേഷം യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് പറഞ്ഞു. ഓള്‍റെഡി ലിസ്റ്റിലുള്ള വോട്ടാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ വോട്ടു ഉറപ്പാക്കാന്‍ വേണ്ടി 14 വരെ കാത്തിരിക്കണമെന്നാണ് പറയുന്നത്. വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും വൈഷ്ണ പറയുന്നു.
















