സൂപ്പ് കഴിക്കാന്‍ ഇഷ്ടമുള്ളവരാണോ നോണ്‍ വെജ് കഴിക്കുന്നവര്‍ക്ക് പലതരം എല്ലുകള്‍ ഉപയോഗിച്ചുള്ള സൂപ്പുകള്‍ ഉണ്ട്. വെജ് കഴിക്കുന്നവര്‍ക്കാകട്ടെ ഏറ്റവും മികച്ച സൂപ്പുകളില്‍ ഒന്നാണ് കടല സൂപ്പ്.
തയാറാക്കുന്ന വിധം
1 കപ്പ് കറുത്ത കടല ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക. പിറ്റേന്ന് കടല, ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് കുക്കറിൽ 4-5 വിസിൽ വരുന്നതുവരെ നന്നായി വേവിക്കുക. വെള്ളം കളയരുത്. ഒരു പാത്രത്തിൽ നെയ്യോ എണ്ണയോ ചൂടാക്കി 1 ടീസ്പൂൺ ജീരകവും ഒരു നുള്ള് കായപ്പൊടിയും ചേർക്കുക. ഇതിലേക്ക് അരിഞ്ഞ സവാളയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് തക്കാളി അരിഞ്ഞത് ചേർത്ത് ഉടഞ്ഞ ശേഷം, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് കുറഞ്ഞ തീയിൽ വഴറ്റുക. നേരത്തെ വേവിച്ചു വെച്ച കടലയും അതിന്റെ വെള്ളവും ഇതിലേക്ക് ചേർക്കുക. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ചേർത്ത് കട്ടി ക്രമീകരിക്കുക. ഉപ്പ് പാകമാണോ എന്ന് നോക്കി 5 മിനിറ്റ് തിളപ്പിക്കുക.
തീ അണച്ച ശേഷം, അൽപ്പം നാരങ്ങാനീരും അരിഞ്ഞ മല്ലിയിലയും ചേർത്ത് ചൂടോടെ വിളമ്പാം. സ്വാദിഷ്ടമായ കടല സൂപ്പ് റെഡി!
















