മനാമയിൽ അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചക്കിടെ 52 വിദേശികളെ ബഹ്റൈനിൽ നിന്ന് നാടുകടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു.
തൊഴിൽവിപണിയുടെ സ്ഥിരത ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നവംബർ രണ്ട് മുതൽ എട്ട് വരെ വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ 17 അനധികൃത തൊഴിലാളികളെയാണ് കണ്ടെത്തിയത്. മൂന്നാഴ്ചയിൽ 52 പേരെയാണ് ഇത് മൂലം നാടുകടത്തിയത്. തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്ന നിയമലംഘനങ്ങൾക്കെതിരെ നടപടി തുടരുമെന്ന് എൽ.എം.ആർ.എ ആവർത്തിച്ച് വ്യക്തമാക്കി.
















