Recipe

തൊലി കറുത്ത ഏത്തപ്പഴം ഇനി കളയല്ലേ.. ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ..

തൊലി കറുത്ത ഏത്തപ്പഴം ഇനി കളയല്ലേ. തൊലി കറുത്ത് പോയ പഴം കൊണ്ട് ബേക്കറി രുചിയിൽ പഴം ഹൽവ തയാറാക്കാം.

ചേരുവകൾ

പഴം – 2

നെയ്യ് – 5 ടേബിൾസ്പൂൺ

ശർക്കര – 3 എണ്ണം (പാനി തയാറാക്കി വയ്ക്കണം)

തയാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറിലേക്കു പഴുത്ത 2 പഴം മുറിച്ചിട്ടതിന് ശേഷം നന്നായി അടിച്ചെടുക്കുക. ഒരു ഫ്രൈയിങ് പാനിലേക്കു 2 ടേബിൾസ്പൂൺ നെയ്യ് ഒഴിച്ചതിന് ശേഷം അടിച്ചു വച്ച പഴം, പാനിലേക്കു ഒഴിച്ചു കൊടുക്കുക.

പഴം നെയ്യിലിട്ട് യോജിപ്പിച്ച ശേഷം തയാറാക്കി വച്ച ശർക്കരപാനി ഇതിലേക്കു ഒഴിച്ചു കൊടുക്കാം. ചെറിയ തീയിൽ വച്ച് പഴം പാനിൽ നിന്ന് വിട്ടു വരുന്ന പരുവം ആകുന്നത് വരെ കൈ വിടാതെ ഇളക്കി കൊടുക്കാം. ഈ സമയം 3 ടേബിൾസ്പൂൺ നെയ്യ് കൂടി ഒഴിച്ചു കൊടുക്കാം. പഴം പാനിൽ നിന്ന് വിട്ടുവരുന്ന പരുവം ആയാൽ തീ ഓഫ്‌ ചെയ്യാം.