ട്യൂണ കോൺ ഫ്രൈഡ് റൈസ് ഉണ്ടാക്കിയാലോ. ചോളവും ഗ്രീൻപീസും ചൂരയും ചേർന്നൊരു വ്യത്യസ്തമായ രുചിക്കൂട്ട് ആണിത്. സോസ് ഉപയോഗിക്കാതെയുള്ള ആരോഗ്യവിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകും.
ട്യൂണ കോൺ ഫ്രൈഡ് റൈസ്
ചേരുവകൾ
ട്യൂണ- 3/4 cup
ബസ്മതി റൈസ്- 1 കപ്പ്
കോൺ- 1/4 കപ്പ്
ഗ്രീൻ പീസ്- 1/4 കപ്പ്
കാരറ്റ്- 1
കാപ്‌സികം – 1
കുരുമുളക് പൊടി- 1 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
വെളുത്തുള്ളി -1 ടേബിൾ സ്പൂൺ
എണ്ണ – 2 ടേബിൾ സ്പൂൺ
സവാള- 1 എണ്ണം
പച്ചമുളക് -3 എണ്ണം
സ്പ്രിങ് ഒണിയൻ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം അരി ഉപ്പും അൽപം ഓയിലും ചേർത്ത് പാകത്തിന് വേവിച്ച് ഊറ്റി വയ്ക്കണം. മറ്റൊരു പാനിൽ ഓയിൽ ഒഴിച്ച് പൊടിയായി അരിഞ്ഞ വെളുത്തുള്ളി, സവാള, പച്ചമുളക്, കാരറ്റ്, കാപ്സിക്കം, കോൺ, ഗ്രീൻപീസ് ചേർത്ത് വഴറ്റിയ ശേഷം ഇതിലേക്ക് കുരുമുളക് പൊടി വേവിച്ച ട്യൂണയും കൂടി ചേർത്ത് നന്നായി വഴറ്റിയ ശേഷം ചോറ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിനുമുകളിൽ സ്പ്രിങ് ഒണിയൻ വിതറി ചൂടോടെ വിളമ്പാം.
















