ഡൽഹി സ്ഫോടനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ എം പി. അമിത് ഷാ രാജിവെയ്ക്കണം. ധാർമിക ഉത്തരവാദിത്വം കേന്ദ്രം ഏറ്റെടുക്കണം. മുംബൈ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര lമന്ത്രി രാജിവെച്ചിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ആശാന്‍ സ്‌ക്വയറില്‍ നിന്നാരംഭിക്കുന്ന കോൺഗ്രസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാല്‍.SIT അന്വേഷണത്തിൽ സംശയം ഉണ്ട്. ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണ്. എന്നാൽ SITയുടെ കൈപ്പിടിച്ച് കെട്ടാനും നീക്കം നടക്കുന്നു. പല ഡീലുകളും നടന്നേക്കാം.
ഹൈക്കോടതി ചൂണ്ടിക്കാണിച്ചില്ലായിരുന്നുവെങ്കിൽ ഇത് സമൂഹത്തിന് മുന്നിലേക്ക് വരുമായിരുന്നോ ?. എന്തുകൊണ്ടാണ് പ്രയാർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ ബോർഡിനെ പിരിച്ചുവിട്ടത് ?. മറ്റ് ബോർഡുകൾ പോലെയല്ല ദേവസ്വം ബോർഡ്. കമ്മീഷൻ ഉണ്ടാക്കാൻ വേണ്ടി മറ്റു ബോർഡുകളെ നിങ്ങളുടേതാക്കി മാറ്റുന്നതുപോലെ ദേവസ്വം ബോർഡിനെ മാറ്റാൻ കഴിയില്ല.
രാഷ്ട്രീയ ലക്ഷ്യം വെച്ച് ദേവസ്വം ബോർഡിനെ സർക്കാർ മറയാക്കി. സർക്കാർ അഭിമാനപൂർവ്വം ഒരു അക്ഷരം മിണ്ടാതെ ഇരിക്കുന്നു. ഹൈക്കോടതിക്ക് ബിഗ് സല്യൂട്ട്. പിണറായി പറയാതെ അനങ്ങാൻ പറ്റുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ. ശബരിമല സ്വർണ്ണക്കൊള്ള. സ്വർണ്ണമല്ല വിശ്വാസത്തെയാണ് കട്ടുമുടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ബീഹാർ തിരഞ്ഞെടുപ്പ് കമ്മീഷൻ കോംപ്രമൈസ് കമ്മീഷൻ. എക്സിറ്റ് പോളിൽ വിശ്വാസമില്ല. വോട്ടെടുപ്പ് കണക്കുകൾ കമ്മീഷൻ മൂടിവയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
















