ദിലീപിനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം നവംബര്‍ പന്ത്രണ്ട് ബുധനാഴ്ച്ച വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നടന്ന പൂജാ ചടങ്ങോടെ ആരംഭിച്ചു. (D152) ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങില്‍ ദിലീപ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം. പ്രശസ്ത സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഫസ്റ്റ് ക്ലാപ്പും നല്‍കി. ഉര്‍വ്വശി തീയേറ്റേഴ്‌സ്, & കാക്കാസ്റ്റോറീസ്സിന്റെ ബാനറില്‍ സന്ധീപ് സേനന്‍, അലക്‌സ്. ഈ കുര്യന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

കോ പ്രൊഡ്യൂസേഴ്‌സ് സംഗീത് സേനന്‍, നിമിതാ അലക്‌സ്. എക്‌സിക്കുട്ടീവ് പ്രൊഡ്യുസര്‍-രലു സുഭാഷ് ചന്ദ്രന്‍. പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ ഒരുക്കുന്ന ഈ ചിത്രമാണിത്. തുടക്കം മുതല്‍ പ്രേഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി കൊണ്ടുള്ള അവതരണമാണ് ഈ ചിത്രത്തിന്റേത്. ദിലീപിനു പുറമേ ബിനു പപ്പു,, വിലാസ് ചന്ദ്രന്‍,, അശോകന്‍, ശാരി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്..

വിബിന്‍ ബാലചന്ദ്രന്റേതാണു തിരക്കഥ’.
സംഗീതം – മുജീബ് മജീദ്.
ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി.
എഡിറ്റിംഗ് –സൂരജ്. ഈ.എസ്.
പ്രൊഡക്ഷന്‍ ഡിസൈനര്‍ – സന്തോഷ് രാമന്‍.
മേക്കപ്പ് – റോണക്‌സ് സേവ്യര്‍.
കോസ്റ്റ്യൂം ഡിസൈന്‍ -സമീരാസനീഷ് .

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സ്യമന്തക് പ്രദീപ് :
അസോസിയേറ്റ് ഡയറക്ടര്‍ -മുകേഷ് വിഷ്ണു .
സ്റ്റില്‍സ് – വിഘ്‌നേഷ് പ്രദീപ്.
ഡിസൈന്‍ – യെല്ലോ ടൂത്ത്.
പ്രൊജക്റ്റ് ഡിസൈന്‍ -മനു ആലുക്കല്‍.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ബര്‍ണാഡ് തോമസ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – നോബിള്‍ ജേക്കബ് – ഏറ്റുമാന്നൂര്‍.
തൊടുപുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.ഉര്‍വ്വശി തീയേറ്റേഴ്‌സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തി ക്കുന്നു.പി.ആര്‍.ഒ. വാഴൂര്‍ ജോസ്.

CONTENT HIGH LIGHTS; MALAYALAM NEW FILM SHOOT START: ACTOR DILEEP
















