മോഹനൻ കുന്നുമൽ സർവകലാശാല ഭരണത്തെ താറുമാറാക്കുന്നുവെന്ന് SFI സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. തനിക്ക് എന്താണ് യോഗ്യതയെന്ന് വി സി സ്വയം ചോദിക്കണം. സംഘപരിവാറിന്റെ കാല് തിരുമ്മുന്നത് മാത്രമാണ് വിസി യുടെ യോഗ്യത. സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ ഒത്താശയോടെയാണ് എല്ലാം നടക്കുന്നത്. അധികാരത്തിലേക്ക് നുഴഞ്ഞുകയറാൻ നിൽക്കുന്ന ഇത്തിൾ കണ്ണികളാണ് സേവ് യൂണിവേഴ്സിറ്റി ഫോറം. സേവ് യൂണിവേഴ്സിറ്റി ഫോറവും, സംഘപരിവാറും വിസിയും എല്ലാം ഒറ്റ ടീമാണ്.
ആർഎസ്എസ് ഒരു സർവകലാശാലയുടെ തലപ്പത്ത് കയറിയിരുന്നാൽ എന്ത് സംഭവിക്കും എന്ന് ഇവിടെ കാണാം. സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ ജാതി അധ്യക്ഷൻ നേരിടേണ്ടി വരികയാണ്. ഓട് പൊളിച്ച് സിൻഡിക്കേറ്റ് മെമ്പർമാർ ആയി ചിലരെ കയറ്റി ഇരുത്തിയിട്ടുണ്ട്. എന്താണ് ബിജെപിക്കാരുടെ ജാതിവെറി എന്ന് രാവിലെ കേരളം കണ്ടതാണ്.
ജാതി പറയാൻ കേരള സിൻഡിക്കേറ്റ് അംഗങ്ങൾ തയ്യാറായി. സർവ്വകലാശാലയ്ക്ക് മുന്നിൽ നിന്ന് ജാതി പറഞ്ഞാൽ കാലിൽ വാരി ഭിത്തിയിൽ അടിക്കുമെന്നാണ് പറഞ്ഞത്. അത് പറയുകയായിരുന്നില്ല ചെയ്യുകയാണ് വേണ്ടത്. ഇവിടെ ജാതിവെറി അനുവദിക്കില്ല. ഒരു സംഘപരിവാറിന്റെയും സ്വത്തല്ല സർവ്വകലാശാല. ഇത് വിദ്യാർത്ഥികളുടെ സ്വത്താണ്. വിജയകുമാരി നല്ല ആർഎസ്എസ് കുമാരിയാണെന്നും ശിവപ്രസാദ് വിമർശിച്ചു.
















