മലയാളത്തിന്റെ വിശ്വനടന്‍ മോഹന്‍ലാലിന്റെ ജീവിതകഥ ആസ്പദമാക്കി തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ സ്‌കൂള്‍ അവതരിപ്പിച്ച മൈം (Mime) കലോത്സവ വേദിയില്‍ ശ്രദ്ധാകേന്ദ്രമായി. മോഹന്‍ലാല്‍ ഈ വിദ്യാലയത്തില്‍ പഠിച്ചിറങ്ങി 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആദരസൂചകമായാണ് കുട്ടികള്‍ ഈ അവതരണം നടത്തിയത്. എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയ ഈ മൈം, കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.
- ബാല്യം മുതല്‍ ഫാല്‍ക്കെ വരെ
ഈ മൈമിന്റെ പ്രധാന പ്രമേയം മോഹന്‍ലാലിന്റെ ബാല്യകാലം മുതല്‍ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ നടത്തിയ യാത്രയാണ്. അദ്ദേഹത്തിന്റെ തുടക്കകാലത്തെ സിനിമകള്‍, ശബ്ദവ്യതിയാന സമയത്തെ കഷ്ടപ്പാടുകള്‍ (സ്ട്രഗിള്‍), സോഷ്യല്‍ മീഡിയ ട്രോളുകളെ മറികടന്നുള്ള തിരിച്ചുവരവ്, തുടര്‍ന്നുണ്ടായ ബ്ലോക്ക്ബസ്റ്ററുകള്‍, ഒടുവില്‍ ഇന്ത്യയുടെ പരമോന്നത സിനിമാ ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് സ്വീകരിക്കുന്നത് വരെയുള്ള മുഹൂര്‍ത്തങ്ങള്‍ ഈ പ്രകടനത്തില്‍ ഉള്‍പ്പെടുത്തി.
- പശ്ചാത്തല സംഗീതം
മോഹന്‍ലാലിന്റെ വിവിധ അഭിനയ ജീവിതത്തിലെ മുഹൂര്‍ത്തങ്ങള്‍ക്ക് ചാരുത പകരുന്നതിനായി വേദിയില്‍ പ്രത്യേകമായി തയ്യാറാക്കിയ പശ്ചാത്തല സംഗീതം ഈ മൈമിനെ കൂടുതല്‍ മനോഹരമാക്കി. സംഗീതവും നിശബ്ദമായ അഭിനയവും ഒത്തുചേര്‍ന്നപ്പോള്‍, ഒരു വിസ്മയ കാഴ്ചാനുഭവം സമ്മാനിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിച്ചു. മൈമിന്റെ സംവിധാനവും തിരക്കഥയും ഒരുക്കിയത് സോനു സുരേന്ദ്രനാണ്.
CONTENT HIGH LIGHTS; Mohanlal’s life: Model School amazes in the ‘Mime’ arena; Reenacts his journey from childhood to Dadasaheb Phalke
















