നേമത്തു പെൺവാണിഭത്തിനായി അനാശാസ്യ കേന്ദ്രം നടത്തിയ മൂന്ന് പേരെ ഫോര്‍ട്ട് പൊലീസ് അറസ്റ്റുചെയ്തു. കാലടി കിഴങ്ങുവിള ലെയിന്‍ ജി.ആര്‍ നിവാസില്‍ ദീപ്തി (32), ഊക്കോട് വേവിള നഗര്‍ മായ ഭവനില്‍ ഉണ്ണികൃഷ്ണന്‍ (50), വെള്ളല്ലൂര്‍ മേലേ പുത്തന്‍വീട്ടില്‍ അനുരാജ് (32) എന്നിവരാണ് അറസ്റ്റിലായത്.
ഒരുമാസം മുമ്പാണ് ദീപ്തി കാലടി ദേവി നഗര്‍ പണ്ടകശാലക്ക് സമീപം വീട് വാടകക്ക് എടുത്ത് അനാശാസ്യ കേന്ദ്രം നടത്തി തുടങ്ങിയത്. സ്ത്രീകളുടെ ഫോട്ടോയും ഓരോരുത്തര്‍ക്കുമുള്ള വ്യത്യസ്ത റേറ്റുകളും പുരുഷന്മാരായ കസ്റ്റമേഴ്‌സിന് അയച്ചുകൊടുത്തശേഷം അവരെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയാണ് ദീപ്തി ചെയ്തിരുന്നത്. ഇതിൽ നിന്ന് കിട്ടുന്നതുകയില്‍ നിന്ന് ഒരുവിഹിതം ദീപ്തി സ്വന്തമാക്കും. ക്യാഷ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള ക്യു.ആര്‍ കോഡുകളും പോലീസ് കണ്ടെടുത്തു.
ദീപ്തിക്ക് വേണ്ട എല്ലാ സഹായവും ചെയ്ത കൊടുത്തിരുന്നത് പ്രദേശത്തെ ചില ഗുണ്ടകൾ ആയിരുന്നു . ഇവർക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. ദീപ്തിയുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് സ്ത്രീകളുടെ ഫോട്ടോകള്‍, റേറ്റും സമയവും വ്യക്തമാക്കുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ എന്നിവ പോലീസ് കണ്ടെടുത്തു.
















