Kerala

ടൗൺഷിപ്പിൽ രാത്രിയിലും ജോലികൾ; വിശ്രമമില്ലാതെ ആയിരത്തോളം തൊഴിലാളികൾ, വീഡിയോ കാണാം…

കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ ഒരുക്കുന്ന വീടുകളുടെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നു. അഞ്ച് സോണുകളിലായാണ് നിർമ്മാണ പ്രവർത്തികൾ നടക്കുന്നത്. 459 വീടുകളുടെ നിർമ്മാണ പ്രവർത്തികൾ ആണ് നടക്കുന്നത്.

രാപ്പകൽ വ്യത്യാസമില്ലാതെയാണ് ജോലികൾ നടക്കുന്നത്. രാത്രിയിൽ ഒരു ഷഫിറ്റും പകൽ മറ്റൊരു ഷിഫ്റ്റ് ആളുകളുമാണ് ജോലി ചെയ്യുന്നത്. ആയിരത്തോളം തൊഴിലാളികളാണ് ടൗൺഷിപ്പിന്റെ അഞ്ച് ഭാഗങ്ങളിൽ ആയി ജോലി ചെയ്യുന്നത്. ഇപ്പോഴിതാ വീടുകളുടെ നിർമ്മാണ ഘട്ടത്തെക്കുറിച്ച് ന്യൂസ് വയനാട് പുറത്തുവിട്ട വീഡിയോ കാണാം.

കൂറ്റൻ യന്ത്രങ്ങൾ, കോൺക്രീറ്റ് മിക്സിങ് യൂണിറ്റ് എന്നിവ ഉണ്ട്. പൊതുശുചിമുറിയുടെ സെപ്റ്റി ടാങ്കുകൾ നിർമ്മിക്കുന്നു. 5 റോഡുകൾ നിർമ്മിക്കുന്നു, ഉപ റോഡുകൾ നിർമ്മിക്കുന്നു. ഭൂമിക്കടിയിലൂടെയുള്ള വൈദ്യുതി കണക്ഷൻ ആണ് എല്ലാവർക്കും നൽകുന്നത്. ഒട്ടേറെ പ്രത്യേകതകളാണ് ടൗൺഷിപ്പിനുള്ളത്. നൂറോളം വീടുകളുടെ മേൽക്കൂരയുടെ കോൺക്രീറ്റ് ഈ ആഴ്ചയോടെ പൂർത്തിയാകും.