ആന്റണി വറുഗീസിനെ (പെപ്പെ) നായകനാക്കി ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുഹമ്മദ് ഷെരീഫ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന കാട്ടാളന്‍ എന്ന ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം റെക്കാര്‍ഡ് തുകക്ക് ദുബായ് ആസ്ഥാനമായ പാര്‍സ് കമ്പനി (P H.F) സ്വന്തമാക്കിയിരിക്കുന്നു. ഉയര്‍ന്ന സാങ്കേതികമികവിലും മികച്ച സാങ്കേതികവിദഗ്ദരും ഒത്തുചേരുന്ന ഈ സിനിമ ഇതിനകം തന്നെ ഇന്ത്യക്കകത്തും പുറത്തും ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
മാര്‍ക്കോയുടെ വന്‍ വിജയത്തിനു ശേഷം ക്യൂബ്‌സ് നിര്‍മ്മിക്കുന്ന ചിത്രമെന്ന നിലയില്‍ ഈ ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചു വരുന്നു. പി.ആര്‍.ഒ. വാഴൂര്‍ ജോസ്.
CONTENT HIGH LIGHTS; Kattalan’s overseas rights were sold for a record amount
















