‘ഇന്ത്യന്‍ മോണിക്ക ബെലൂച്ചി’ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് മറാഠി നടി ആയ ഗിരിജ ഓക്ക് ഗൊഡ്‌ബോലെ. കുറച്ചുദിവസങ്ങളായി ഗിരിജ ഓക്ക് ഗൊഡ്‌ബോലെ സാമൂഹ്യമാധ്യമങ്ങളിലെല്ലാം വൈറൽ ആണ്. ഒരുമാസം മുമ്പ് നല്‍കിയ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ റീല്‍സുകളായി പ്രചരിച്ചപ്പോഴാണ് നടി ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചത്.
ഹോളിവുഡ് നടി സിഡ്‌നി സ്വീനിക്ക് ഇന്ത്യയുടെ മറുപടിയെന്നും ഇന്ത്യന്‍ മോണിക്ക ബലൂച്ചിയെന്നും ആരാധകര്‍ അവരെ വിശേഷിപ്പിച്ചു. പുതിയ നാഷണല്‍ ക്രഷ് എന്നും സോഷ്യല്‍മീഡിയ നടിക്ക് പേരിട്ടു. ആരാണ് ഈ നീലസാരിക്കാരി?
രണ്ടുപതിറ്റാണ്ടോളമായി ഹിന്ദി- മറാഠി സിനിമകളില്‍ സജീവമാണ് ഈ 37-കാരി. പേര്, ഗിരിജ ഓക്ക് ഗൊഡ്‌ബോലെ. ബോളിവുഡില്‍ ആമിര്‍ ഖാന്റെ ‘താരെ സമീന്‍പര്‍’, ഷാരൂഖ് ഖാന്റ ‘ജവാന്‍’ തുടങ്ങി ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ ഭാഷയില്‍ ‘ഹൗസ്ഫുള്‍’ എന്ന കന്നഡ ചിത്രത്തിലും ചിത്രം വേഷമിട്ടു. മനോജ് ബാജ്‌പേയി നായകനായ ഒരു ബോളിവുഡ് ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. ഹിന്ദി- മറാഠി ടെലിവിഷന്‍ സീരിയലുകളിലും താരം സജീവമാണ്.
15-ാം വയസിലാണ് താരം ആദ്യമായി ക്യാമറയ്ക്കുമുന്നിലെത്തിയത്. ഗിരിജയുടെ പിതാവ് ഗിരീഷ് ഓക്കും സിനിമകളിലും ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ പിതാവ് അറിയപ്പെടുന്ന നിര്‍മാതാവും ഭര്‍ത്താവ് ചലച്ചിത്രരംഗത്തും സജീവമാണ്.
ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലെ രണ്ട് ഭാഗങ്ങളാണ് താരത്തിന് പെട്ടെന്ന് പ്രശസ്തി നല്‍കിയത്. ‘തെറാപ്പി ഷെറാപ്പി’ എന്ന ടെലിവിഷന്‍ സീരിയലില്‍ ഗുല്‍ഷന്‍ ദേവയ്യയ്‌ക്കൊപ്പം ഇന്റിമേറ്റ് സീനില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചായിരുന്നു ഒന്ന്. മറ്റൊന്ന്, ഫിസിക്‌സ് പ്രൊഫസര്‍, വേവ്‌സ് എന്നതിന് ബേബ്‌സ് എന്ന് ഉച്ചരിച്ചപ്പോഴുണ്ടായ ആശയക്കുഴപ്പത്തെക്കുറിച്ച് തുറന്നുപറഞ്ഞപ്പോഴുള്ളതും.