ക്യാമറാമാന്‍ എ.കെ.ശ്രീകുമാര്‍ രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്ന ഡാര്‍ക്ക് ട്രാക്കിംഗ് എന്ന ചിത്രത്തിന്റെ ചിത്രീകരണം അടൂരും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു. അരിസ്റ്റോ സുരേഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍, മറ്റ് പ്രമുഖ താരങ്ങളും പുതുമുഖങ്ങും അഭിനയിക്കുന്നു. ഒരു ഓര്‍ഫനേജിനെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു ആഷന്‍ ത്രില്ലര്‍ ചിത്രമാണിത്. ഫാദേഴ്‌സ് നടത്തുന്ന ഓര്‍ഫനേജില്‍ നിന്ന് പ്രിന്‍സ് എന്ന യുവാവ് മിസ്സിംഗ് ആകുന്നു. ഓര്‍ഫനേജിലെ കുട്ടികള്‍ ഡി.ജി.പിക്ക് വിവരം മെയില്‍ ചെയ്യുന്നു.സൈബര്‍ സെല്‍ ഓഫീസര്‍ രാമകൃഷ്ണ [ അരിസ്റ്റോ സുരേഷ് ] യുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
തുടര്‍ന്നുണ്ടാകുന്ന സംഭവ ബഹുലമായ കഥ നല്ലൊരു അവതരണത്തോടെ അവതരിപ്പിക്കുകയാണ് സംവിധായകന്‍ എ.കെ.ശ്രീകുമാര്‍. ചിത്രത്തിന്റെ ഡി.ഒ.പി കൈകാര്യം ചെയ്യുന്നതും എ.കെ.ശ്രീകുമാര്‍ തന്നെ. വര്‍ഷങ്ങളോളം ക്യാമറാമാനായി പ്രവര്‍ത്തിച്ച എ.കെ.ശ്രീകുമാര്‍, ഡാര്‍ക്ക് ട്രാക്കിംഗ് ബഹുഭാഷാ ചിത്രമായാണ് ഒരുക്കുന്നത്. ആര്‍.ജെ. കംബയിന്‍സ് ആന്‍ഡ് ക്രീയേഷന്‍സിനു വേണ്ടി ജലജ എം.കെ നിര്‍മ്മിക്കുന്ന ഡാര്‍ക്ക് ട്രാക്കിംഗ് രചന, സംവിധാനം – എ.കെ.ശ്രീകുമാര്‍ നിര്‍വഹിക്കുന്നു. ക്യാമറ – എ.കെ.ശ്രീകുമാര്‍, ഗാന രചന – വിനോദ് കൃഷ്ണന്‍ ,ജീമോന്‍ എബ്രഹാം, സംഗീതം – സന്തോഷ് ഗോപാല്‍, എഡിറ്റര്‍-രാജേന്ദ്ര ഗോസന്‍, ബി.ജി.എം – സന്‍ ജീവ് കൃഷ്ണന്‍, ആര്‍ട്ട് – അനില്‍ കൊരാനി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – രാജന്‍ ജോര്‍ജ്, ആക്ഷന്‍ -സുരേഷ് സുന്ദരം, കോറിയോഗ്രാഫി – മനോജ് കലാഭവന്‍, മേക്കപ്പ് – രജനി, കോസ്റ്റ്യൂം – ശ്രീജ മനോജ്, സ്റ്റുഡിയോ – പി.ആര്‍. പ്രൊഡക്ഷന്‍ ചെന്നൈ, സ്റ്റില്‍ – നിജേഷ് സി, പി.ആര്‍.ഒ – അയ്മനം സാജന്‍
അരിസ്റ്റോ സുരേഷ്, നിതാരാധ, ആശാ എസ്.നായര്‍, രാമകൃഷ്ണന്‍, രാജന്‍ ജോര്‍ജ്, കൃഷ്ണനുണ്ണി, അഞ്ചല്‍ ശ്രീകുമാര്‍, ജോസ് അടിമാലി,ഗോപകുമാര്‍ അടൂര്‍, പ്രകാശ് വള്ളംകുളം, ഷിയാസ്,പ്രഭീഷ്, റിന്‍സി, ജെറി, ദേവിക, അഭിനയ, പൂജ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
CONTENT HIGH LIGHTS; Dark Tracking: Filming in progress; Aristo Suresh plays the lead role
















