Automobile

മൂന്ന്-സ്‌ക്രീൻ ഡാഷ്‌ബോർഡ് ലേയൗട്ടുമായി സിയാറ; ടീസർ വീഡിയോ പുറത്തുവിട്ട് ടാറ്റ

ടാറ്റ മോട്ടോഴ്‌സ് അവരുടെ സിയറ ഇവിയുടെ ടീസർ ഔദ്യോഗികമായി പുറത്തുവിട്ടു. സിയാറ ഇലക്ട്രിക്കിന്റെ വിഡിയോയാണ് ടാറ്റ പുറത്തുവിട്ടിരിക്കുന്നത്. മൂന്ന്-സ്‌ക്രീൻ ഡാഷ്‌ബോർഡ് ലേയൗട്ടുമായി എത്തുന്ന ആദ്യത്തെ വാഹനമാണ് സിയാറ.

നവംബർ 25ന് വിപണിയിലെത്തുന്നതിന് മുന്നോടിയായാണ് വാഹനത്തിന്റെ ടീസർ വിഡിയോ ടാറ്റ പുറത്തുവിട്ടിരിക്കുന്നത്. സിയാറയുടെ പെട്രോൾ, ഡീസൽ മോഡലുകളിൽ നിന്ന് ചെറിയ വ്യത്യാസമുണ്ട് ഇലക്ട്രിക് മോഡലിന്.

‍‍‍‍എൽഇഡി കണക്റ്റഡ് ലൈറ്റ്ബാറും റാപ്പ് എറൗണ്ട് ടെയിൽ ലാമ്പും പുതിയ വാഹനത്തിനുണ്ട്. ഐസിഇ (പെട്രോൾ,ഡീസൽ എൻജിൻ വാഹനങ്ങൾ) മോഡലിൽ നിന്ന് വ്യത്യസ്തമായി കോസ്ഡ് ബോണറ്റുമാണ് ഇലക്ട്രിക് മോഡലിൽ.

ഐതിഹാസിക മോഡലായ സിയറയുടെ തിരിച്ചുവരവോടെ വിപണിയിൽ കൂടുതൽ നേട്ടം കൈവരിക്കാം എന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ. ടാറ്റയുടെ ആദ്യത്തെ മൂന്ന്-സ്‌ക്രീൻ ഡാഷ്‌ബോർഡ് ലേയൗട്ടുമായി എത്തുന്ന ആദ്യത്തെ വാഹനമാണ് സിയാറ. പഴയ സിയാറയുടെ മൊത്തത്തിലുള്ള ലുക്കുമായാണ് പുതിയ ടാറ്റ സിയാറയുടെ വരവ്. അപ്പോഴും കാലത്തിനൊത്ത മാറ്റങ്ങള്‍ ഡിസൈനില്‍ കൊണ്ടുവരാനും ടാറ്റ മോട്ടോഴ്‌സിന് കഴിഞ്ഞിട്ടുണ്ട്.

പഴയ സിയാറയുടെ സിഗ്നേച്ചര്‍ എന്ന് പറയാവുന്ന പിന്നിലെ കര്‍വ്ഡ് സൈഡ് വിന്‍ഡോസും തലയുയര്‍ത്തിയുള്ള ബോണറ്റിന്റെ നില്‍പും ചതുരാകൃതിയിലുള്ള വീല്‍ ആര്‍ക്കുകളും പുതു സിയാറയിലുമുണ്ട്. അതേസമയം റൂഫ്‌ലൈന്‍ ചെറുതാക്കിയും പുതിയ മോഡലുകളില്‍ കണ്ടുവരാറുള്ള സ്പ്ലിറ്റ് ഹെഡ്‌ലാംപ് നല്‍കിയും ഡിസൈനില്‍ പുതുമ നല്‍കിയിരിക്കുന്നു.

പഴയ സിയാറക്ക് ആര്‍15 ടയറുകളായിരുന്നെങ്കില്‍ പുതിയ സിയാറയില്‍ കൂടുതല്‍ വലിയ 19 ഇഞ്ച് വീലുകളാണ് നല്‍കിയിട്ടുള്ളത് ഇല്ല്യുമിനേറ്റഡ് ലോഗോ വരുന്ന പുതിയ സ്റ്റിയറിംഗ് വീൽ, എസി കൺട്രോളുകൾക്കുള്ള ടച്ച് പാനൽ, പനോരമിക് ഗ്ലാസ് റൂഫ്, 360-ഡിഗ്രി ക്യാമറ, പവർഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ADAS സേഫ്റ്റി സ്യൂട്ട് എന്നിവയ്ക്കൊപ്പം ഫീച്ചർ ലോഡഡായ ഒരു ക്യാബിൻ എക്സ്പീരിയൻസ് എസ്‌യുവി വാഗ്ദാനം ചെയ്യും. ആദ്യം, സിയാറയുടെ ഇലക്ട്രിക് പതിപ്പ് ആദ്യം പുറത്തിറക്കാനാണ് ടാറ്റ പദ്ധതിയിട്ടിരുന്നത്, തുടർന്ന് ICE വേരിയന്റ് പുറത്തിറക്കാനായിരുന്ന പ്ലാൻ.

ഐസിഇ മോഡലില്‍ മൂന്ന് പവര്‍ട്രെയിനാണ് സാധ്യത. 1.5 ലീറ്റര്‍ എന്‍ജിനില്‍ നാച്ചുറലി ആസ്പയേഡ്, ഡയറക്ട് ഇന്‍ജെക്ഷന്‍ ടര്‍ബോ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് പ്രതീക്ഷിക്കാവുന്നത്. പിന്നീട് ടര്‍ബോ പെട്രോള്‍ എന്‍ജിനും അവതരിപ്പിക്കാനിടയുണ്ട്. ടാറ്റ സിയാറയുടെ ഇവി പതിപ്പും കമ്പനി പുറത്തിറക്കുന്നുണ്ട്. പല വാഹനങ്ങളും ഐസിഇ മോഡലുകള്‍ ഇറക്കിയ ശേഷമാണ് ഇവി പതിപ്പ് ഇറക്കാറെങ്കില്‍ സിയാറയുടെ കാര്യം തിരിച്ചാണ്. സിയേറ ഇവി വന്ന ശേഷമായിരിക്കും ഐസിഇ മോഡലുകള്‍ എത്തുകയെന്ന് 2024 നവംബറില്‍ നിക്ഷേപകര്‍ക്ക് മുമ്പാകെ ടാറ്റ മോട്ടോഴ്‌സ് അറിയിച്ചതാണ്.