ന്യൂഡൽഹി: ഡൽഹി സ്ഫോടനക്കേസ് അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന സ്ഫോടന വസ്തുക്കൾ ഭീകരർ ഉപയോഗിച്ചതായി സൂചന. അതിമാരക സ്ഫോടക വസ്തുക്കൾ അബദ്ധത്തിൽ പൊട്ടിയാതാകാം എന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ഫരീദാബാദിലും കശ്മീരിലേക്കും നീളുന്നു. കൂടുതൽ അറസ്റ്റിലേക്ക് കടക്കാൻ അന്വേഷണ സംഘം. ന്യൂസ് 18 പുറത്തുവിട്ട വീഡിയോ കാണാം.
സ്ഫോടനം ഉണ്ടായ സ്ഥലത്തു നിന്നും അമോണിയം നൈട്രേറ്റ് അടക്കമുള്ള സ്പോടകവസ്തുക്കളുടെ സാന്നിധ്യം ലഭിച്ചു. നാൽപ്പതോളം സാമ്പിളുകൾ എൻ എസ് ജിയുടെ നേതൃത്വത്തിലുള്ള പരിശോധന സംഘം കണ്ടെത്തി. അതിൽ2 എണ്ണത്തിൽ അതിമാരകമായ സ്ഫോടക വസ്തുക്കൾ ഉണ്ടെന്നാണ് പ്രാഥമിക വിവരം. പരിശോധന ഫലം വന്നതിനു ശേഷമേ അതിൽ സ്ഥിരീകരണം ഉണ്ടാകു. വെടിയുണ്ടകളും അവിടെ നിന്നും ലഭിച്ചിട്ടുണ്ട്.
















