മുന്‍ ചെല്‍സിതാരവും ബ്രസീല്‍ ദേശീയ താരവുമായ ഓസ്‌കാര്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു. സഹതാരങ്ങളും ഒഫീഷ്യല്‍സും ഉടന്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്ന വിവരം. നിലവില്‍ സാവോ പോളോക്ക് വേണ്ടി കളിക്കുന്ന ഓസ്‌കാര്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിരമിക്കല്‍ ആലോചിക്കുന്നതിനിടെയാണ് ദാരുണമായ വിവരം പുറത്തുവന്നിരിക്കുന്നത്.
പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ചൊവ്വാഴ്ചയാണ് ഓസ്‌കാറിന് അസുഖം കണ്ടെത്തിയത്. പരിശീലനത്തിനിടെ കുഴഞ്ഞുവീണ താരം രണ്ട് മിനിറ്റോളം അബോധാവസ്ഥയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഐന്‍സ്റ്റീന്‍ ആശുപത്രിയിലെ ഐ.സി. യുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രത്യേക മെഡിക്കല്‍ സംഘം താരത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി വരികയാണെന്ന് സാവോ പോളോ ക്ലബ്ബ് അധികൃതര്‍ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി.
STORY HIGHLIGHT : Former Chelsea Star Oscar Collapses In Training
















