നിങ്ങൾ കൊറിയൻ ഡ്രാമകളുടെ ആരാധകനാണെങ്കിൽ, നിങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ തിളക്കമുള്ളതും കുറ്റമറ്റതുമായ കൊറിയൻ ഗ്ലാസ് സ്കിൻ നിങ്ങൾ ഇഷ്ടപ്പെട്ടിട്ടുണ്ടാകാം. നിങ്ങൾ കെ-ഡ്രാമകളോ കെ-പോപ്പോ പിന്തുടരുന്നില്ലെങ്കിലും, കൊറിയൻ സൗന്ദര്യ ഐക്കണുകളെപ്പോലെ വ്യക്തവും തിളക്കമുള്ളതുമായ ചർമ്മം നേടുക എന്നത് പലർക്കും ഒരു സ്വപ്നമാണ്. എന്നാല്‍ അതിനെയും വെല്ലുന്ന ചിലത് നമ്മുടെ അടുക്കളയിലുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? വലിയ ചെലവോ പാര്‍ശ്വഫലമോ കൂടാതെ ചര്‍മം കൂടുതല്‍ മൃദുലവും തിളക്കമുള്ളതുമാക്കാന്‍ ഇതാ ഒരു നാടന്‍ ഫേയ്സ് മാസ്ക്.
മൂന്ന് ചേരുവകളാണ് ഇതിന് ആവശ്യം.
കഞ്ഞിവെള്ളം
പേരു പോലെ തന്നെ കഞ്ഞിവെള്ളമാണ് പ്രധാന ചേരുവ. ചര്‍മത്തിന് ബ്ലീച്ചിങ് ഇഫക്ട് നല്‍കാന്‍ കഞ്ഞിവെള്ളത്തില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കും. വിറ്റാമിന്‍ ബിയും പ്രോട്ടീനും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തെ തിളക്കമുള്ളതും മൃദുവുമാക്കാന്‍ സഹായിക്കും.
നാരങ്ങാ നീര്
നാരങ്ങ നീര് ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും നിറം നല്‍കാനും സഹായിക്കും. നാരങ്ങ നീര് ഒരിക്കലും നേരിട്ട് മുഖത്ത് പുരട്ടരുത്.
തേന്‍
ചർമത്തിന് തിളക്കം നൽകാൻ ഏറെ സഹായിക്കുന്ന ഒന്നാണ് തേൻ. ആന്റി ബാക്ടീരിയൽ, ആന്റി സെപ്റ്റിക്, ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ തേനിലുണ്ട്. ഇത് ചർമത്തിന് ജലാംശം നൽകുകയും ചർമത്തിന്റെ സംന്തുലിതാവസ്ഥ നിലനിർത്തുകയും സെബം ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു.
തയ്യാറാക്കേണ്ട വിധം
പുളിപ്പുള്ള കഞ്ഞിവെള്ളമാണ് മാസ്ക് തയാറാക്കുന്നതിന് ആവശ്യം. കഞ്ഞിവെള്ളം ഒരു പാത്രത്തിൽ അടച്ചു വയ്ക്കുക. അടുത്ത ദിവസം ഇതിലേക്ക് തേനും അൽപം നാരങ്ങാനീരും ചേർക്കുക. നന്നായി യോജിപ്പിച്ച മിശ്രിതം മുഖത്ത് പുരട്ടുക. 15-20 മിനിറ്റിന് ശേഷം മുഖം വെള്ളം ഉപയോഗിച്ച് കഴുകി കളയാം. ഇത് ചർമത്തിന് തിളക്കവും മിനുസവും നൽകുന്നു. ഏതുതരത്തിലുള്ള ചർമമുള്ളവർക്കും ഇത് ഉപയോഗിക്കാം.
















