സഹകരണ ബാങ്കിൽ നിന്നും എടുത്ത വായ്പ അടച്ചു തീർത്തിട്ടും കാഴ്ച ശക്തിയില്ലാത്ത വയോധികന് കുടിയിറക്ക് ഭീഷണി. തൃശൂർ മേലഡൂർ കാരുണ്യ നഗർ സ്വദേശി കുമാരനാണ് വെണ്ണൂർ സഹകരണ ബാങ്കിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2015ൽ മകളുടെ കല്യാണ ആവശ്യത്തിനായി ബാങ്കിൽ നിന്നും എടുത്ത രണ്ട് ലക്ഷം രൂപയുടെ വായ്പ 2017ൽ അടച്ചു തീർത്തിരുന്നു. തുടർന്ന് ആധാരം തിരികെ ആവശ്യപ്പെട്ടപ്പോൾ 12 ലക്ഷം വായ്പ ബാക്കിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സഹകരണ ബാങ്കിന്റെ മറുപടി.
പല തവണ ആധാരം തിരികെ ആവശ്യപ്പെട്ടുകൊണ്ട് കുമാരൻ ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ ബാങ്ക് സെക്രട്ടറി തിരിമറി കാണിച്ചിട്ടുണ്ടെന്നാണ് കുടുബത്തിന്റെ പരാതി. സംഭവത്തിൽ കുമാരനും കുടുംബവും നടപടി വേണമെന്നാവശ്യപ്പെട്ടുകൊണ്ട് മാള പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന ഭരണസമിതിയാണ് വെണ്ണൂർ സഹകരണ ബാങ്കിലുള്ളത്.
Threat of foreclosure despite paying loan in thrisur
















