രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. 243 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെണ്ണലാണ് രാവിലെ 8 മണിക്ക് തുടങ്ങിയത്. ആദ്യം എണ്ണുന്നത് തപാൽ വോട്ടുകളാണ്.
ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ നിലവിൽ എൻ.ഡി.എ. മുന്നണിയാണ് ലീഡ് ചെയ്യുന്നത്. 46 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. രാവിലെ 10 മണിയോടെ പൊതു ട്രെൻഡുകൾ വ്യക്തമാകും.
എക്സിറ്റ് പോള്‍ ഫലങ്ങളിലെ മുൻതൂക്കത്തിൽ പൂർണ്ണ ആത്മവിശ്വാസമാണ് എൻഡിഎ നേതാക്കൾ പങ്കുവെക്കുന്നത്.എക്സിറ്റ് പോളുകൾ യഥാർത്ഥ ജനഹിതം എന്നാണ് ബിജെപി നേതാക്കൾ വ്യക്തമാക്കുന്നത്. എന്നാൽ ഭരണ ഭരണവിരുദ്ധ വികാരമാണ് ഉയർന്ന പോളിംഗ് ശതമാനത്തിന് കാരണമെന്ന പ്രതീക്ഷയിലാണ് മഹാസഖ്യ നേതാക്കൾ.
അതിനിടെ, ഫല പ്രഖ്യാപനത്തിന് ശേഷം ആഹ്ലാദപ്രകടനങ്ങൾ പാടില്ല എന്ന് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്.
അതേസമയം ബീഹാറിന്റെ ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ പോളിംങ് ശതമാനമാണ് ഇക്കുറി രേഖപ്പെടുത്തിയത്. 66.91 ശതമാനം വോട്ടാണ് ഇത്തവണ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് കനത്ത പോരാട്ടമാണ് നടന്നതെന്ന സൂചനയാണ് വോട്ടിംങ് ശതമാനത്തിലെ ഉയർച്ചയിൽ നിന്ന് വ്യക്തമാകുന്നത്.
















