ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ നിലവിലെ സാഹചര്യങ്ങൾ മഹാസഖ്യത്തിന് അനുകൂലമാണെന്നും തങ്ങൾ വിജയിക്കുമെന്നും മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ തേജസ്വി യാദവ് പ്രതികരിച്ചു. സംസ്ഥാനത്ത് ഒരു മാറ്റം വരാൻ പോകുകയാണ്. മഹാസഖ്യം സർക്കാർ രൂപീകരിക്കുമെന്ന കാര്യത്തിൽ സംശയമില്ല- തേജസ്വി യാദവ് പറഞ്ഞു.
അതേസമയം ബിഹാറിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎയ്ക്ക് ആദ്യ ലീഡ്. പോസ്റ്റല്‍ വോട്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 88 സീറ്റുകളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. മഹാസഖ്യം 57 സീറ്റിലും മറ്റുള്ളവര്‍ 2 സീറ്റിലും ലീഡ് ചെയ്യുന്നു.
പ്രശാന്ത് കിഷോറിന്‍റെ ജന്‍സുരാജ് പാര്‍ട്ടി നാലിടത്താണ് മുന്നേറുന്നത്. വോട്ടിങ് മെഷീനിലെ വോട്ടുകളും എണ്ണിത്തുടങ്ങി. എക്സിറ്റ് പോളുകളെല്ലാം എന്‍ഡിഎയ്ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്.
30 മുതല്‍ 167 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നും ഇന്ത്യസഖ്യം 108 സീറ്റുകള്‍ വരെ നേടിയേക്കാമെന്നുമാണ് പ്രവചനം.
















