കൊടുവള്ളി: ഓൺലൈൻ തേയില കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപ്പന നടത്തിയിരുന്ന യുവാവ് സ്പെഷ്യൽ സ്ക്വാഡിന്റെയും കൊടുവള്ളി പോലീസിന്റെയും സംയുക്ത പരിശോധനയിൽ പിടികൂടി. കളരാന്തിരി വട്ടിക്കുന്നുമ്മൽ സ്വദേശി മുഹമ്മദ് ഡാനിഷ് (28) ആണ് പിടിയിലായത്. പ്രതിയിലൂടെ 2.69 ഗ്രാം എം.ഡി.എം.എം.എയും ലഹരി ഉപയോഗത്തിനുള്ള ഏകദേശം 340 പൈപ്പുകളുമാണ് (ബോംഗുകൾ) പൊലീസ് പിടിച്ചെടുത്തത്.
വ്യാഴാഴ്ച പുലർച്ചെയായിരുന്നു പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധന. ഓൺലൈൻ തേയില വിൽപ്പന നടത്തുന്നുവെന്ന പേരിൽ കൊറിയർ സർവീസ് മുതലായ മാർഗങ്ങൾ വഴി ലഹരി വസ്തുക്കൾ കൈമാറ്റം ചെയ്യുകയായിരുന്നു ഡാനിഷ്. ഈ രഹസ്യ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്.
സ്പെഷ്യൽ സ്ക്വാഡിലെ എസ്.ഐ രാജീവ് ബാബു, എഎസ്ഐ ജയരാജൻ പനങ്ങാട്, സീനിയർ സിപിഒമാരായ പി.പി. ജിനീഷ്, കെ.കെ. രതീഷ്‌കുമാർ, കെ.പി. ഹനീഷ്, പി.എം. ഷിജു, കൊടുവള്ളി എസ്.ഐ വിനീത് വിജയൻ, സിപിഒമാരായ എം.കെ. ഷിജു, എം.ആർ. രമ്യ, ഒ. വാസു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പിന്നീട് പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
















