സ്ത്രീകൾ എന്നും നേരിടുന്ന ഒരു പ്രശ്നമാണ് യാത്രകളിൽ മൂത്രശങ്ക വന്നാലുള്ള അവസ്ഥ. പൊതു ടോയ്ലറ്റുകളുടെ അഴുക്കും, യാത്രകളിലെ ബദ്ധപ്പാടും, ട്രെക്കിംഗിനിടയിലെ ബുദ്ധിമുട്ടും ഇവയെല്ലാം കാരണം അവർ മൂത്ര ശങ്ക പിടിച്ചു വയക്ക്മ അത്പിനീഡ് വല്യ വലിയ പാശങ്ങൾക്ക് തന്നെ കാരണമാകാറുണ്ട്. നിങ്ങൾ പുരുഷന്മാർക്ക് ഇത് വല്ലതും അറിയണോ? എന്നതാണ് സ്ത്രീകൾ ചോദിച്ചിരുന്നു ചോദ്യം. എന്നാൽ ഇപ്പോഴിതസ്ത്രീകളുടെ ഇ പ്രശ്നത്തിന് ഒരു പരിഹാരം. സിലിക്കൺ/പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ച, ശരീരത്തോട് ചേർത്ത് ഉപയോഗിക്കാവുന്ന ഒരു ചെറിയ ഫണ്ണൽ-ശൈലി ഉപകരണമാണ് Female Urination Device. ഇതിന്റെ സഹായത്തോടെ സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ ഹിജീനിക് ആയി, സുഖകരമായി മൂത്രമൊഴിക്കാം.
ട്രെയിനുകൾ, വിമാനങ്ങൾ, പൊതു ടോയ്‌ലറ്റുകൾ, ഹൈക്കിംഗ്, ക്യാമ്പിംഗ്, റോഡ് ട്രിപ്പുകൾ, സംഗീത നിശകൾ എന്നിവിടങ്ങളിൽ ടോയ്‌ലറ്റ് സൗകര്യങ്ങൾ പരിമിതമാകുമ്പോൾ ഇവ വളരെ ഉപകാരപ്രദമാണ്.
യുറിൻ പാസ് ചെയ്യാൻ സഹായിക്കുന്ന ഫീമെയിൽ യൂറിനേഷൻ ഡിവൈസുകൾ (Female Urination Devices – FUD) പലതരം ലഭ്യമാണ്. പ്രധാനമായും യാത്രകളിലോ, പൊതു ശുചിമുറികൾ വൃത്തിഹീനമാകുമ്പോഴോ, അല്ലെങ്കിൽ ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളപ്പോഴോ സ്ത്രീകൾക്ക് നിന്ന് കൊണ്ട് മൂത്രമൊഴിക്കാൻ ഇവ സഹായിക്കുന്നു. ഒരിക്കൽ ‘അസാധ്യം’ എന്ന് കരുതിയ കാര്യമാണ് ഇന്ന് സാധാരണയാകുന്നത്.
സന്ധി വേദന, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമം, ഗർഭകാലം എന്നിങ്ങനെ ഇരിക്കാനോ സ്ക്വാട്ട് ചെയ്യാനോ ബുദ്ധിമുട്ടുള്ള സ്ത്രീകൾക്ക് ഇവ എളുപ്പത്തിൽ മൂത്രമൊഴിക്കാൻ സഹായിക്കുന്നു. പൂർണ്ണമായി വസ്ത്രം മാറ്റാതെ തന്നെ നിന്ന് മൂത്രമൊഴിക്കാൻ സാധിക്കുമെന്നതിനാൽ സ്വകാര്യത ഉറപ്പാക്കാനും ഇവ സഹായിക്കുന്നു.
ഈ ഉപകരണങ്ങൾ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. ഇത് ശരീരത്തോട് ചേർത്തുപിടിച്ച്, മൂത്രമൊഴിക്കാൻ നിൽക്കുന്ന അവസ്ഥയിൽ നിന്ന് സാധിക്കുന്നു. ഉപയോഗ ശേഷം പല ഉപകരണങ്ങളും കഴുകി വീണ്ടും ഉപയോഗിക്കാവുന്നതോ , അല്ലെങ്കിൽ ഉപയോഗിച്ച് കളയാവുന്നതോ ആണ്. യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ഇത്തരം ഡിവൈസുകൾ ഓൺലൈനായോ പ്രധാന മെഡിക്കൽ സ്റ്റോറുകളിലോ നിങ്ങൾക്ക് വാങ്ങാൻ സാധിക്കും.
















