ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, ഇടത് പാർട്ടികൾ ലീഡ് നിലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. എട്ട് സീറ്റുകളിലാണ് നിലവിൽ ഇടത് പാർട്ടികൾ മുന്നിട്ട് നിൽക്കുന്നത്.
സിപിഐഎംഎൽ 5, സിപിഐഎം 2, സിപിഐ 1 എന്നിങ്ങനെയാണ് നില. ചിരാഗ് പാസ്വാന്റെ എൽജെപി (രാം വിലാസ്) അഞ്ച് സീറ്റിൽ ലീഡ് ചെയ്യുന്നു. ഘോസിയിൽ സിപിഐഎംഎൽ സ്ഥാനാർഥി റാംബാലി സിങ് യാദവ് മുന്നിലാണ്. ബഖ്രിയിൽ സിപിഐയുടെ സൂര്യകാന്ത് പാസ്വാനും മുന്നിലാണ്.
കര്‍ഷകരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാരുന്നു ഇടത് പാർട്ടികളുടെ പ്രചാരണം.2020ലെ തിരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 51 മണ്ഡലങ്ങളിലും കടുത്ത പരാജയം നേരിട്ടപ്പോള്‍, 27 സീറ്റുകളില്‍ മത്സരിച്ച ഇടതു പാര്‍ട്ടികള്‍ 19 ഇടങ്ങളിലാണ് ചെങ്കൊടി പാറിച്ചത്.
ഇടതു പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സീറ്റ് അനുവദിക്കുന്നത് മഹാസഖ്യത്തിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലുണ്ടായിരുന്നു. തൊഴിലില്ലായ്മയും കര്‍ഷക പ്രശ്നങ്ങളും ഗ്രാമങ്ങളിലെ ദാരിദ്ര്യവും ഉയര്‍ത്തിക്കാട്ടിയിരുന്നു ഇടത് പാര്‍ട്ടികളുടെ പ്രചാരണം.
















