ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരിക്കുമെന്ന അവകാശവാദവുമായി ബിഹാർ കോൺഗ്രസ് പ്രസിഡന്റ് രാജേഷ് റാം രംഗത്ത്. വോട്ടെണ്ണൽ നീതിയുക്തമായ രീതിയിൽ നടന്നാൽ, മഹാസഖ്യം ബിഹാറിൽ അധികാരത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ വരുമാനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവ വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സഖ്യം ഒരുമിച്ച് പോരാടിയിട്ടുണ്ടെന്നും ഒരു സർക്കാർ രൂപീകരിക്കുക്കുമെന്ന് രാജേഷ് റാം പറഞ്ഞു.
അതിനിടെ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ തങ്ങൾ വിജയിക്കാൻ പോകുന്നുവെന്ന് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ തേജസ്വി യാദവ് പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ മഹാസഖ്യത്തിന് അനുകൂലമാണ്. ഒരു മാറ്റം വരാൻ പോകുന്നുവെന്നും തങ്ങൾ സർക്കാർ രൂപീകരിക്കുമെന്നും തേജ്വസി യാദവ് പ്രതികരിച്ചു.
















