ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ, എൻഡിഎക്ക് വൻ വിജയം പ്രവചിച്ച് കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി രംഗത്ത്. എൻഡിഎ വൻ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. എഎൻഐ വാർത്താ ഏജൻസിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു അപ്രതീക്ഷിത സംഭവമല്ല. എൻ.ഡി.എ വൻ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമെന്നും ഞങ്ങൾ തുടക്കം മുതൽ പറഞ്ഞിരുന്നു. ഞങ്ങൾ അതിലേക്ക് നീങ്ങുകയാണെന്ന് മാഞ്ചി പറഞ്ഞു. ട്രെൻഡ് അനുസരിച്ച്, ഞങ്ങൾക്ക് 160 സീറ്റുകളിൽ കുറയാൻ സാധ്യതയില്ല. അവർ (പ്രതിപക്ഷ മഹാസഖ്യം) 70-80 സീറ്റുകളിലേക്ക് പരിമിതപ്പെടുത്തും- വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ അദ്ദേഹം കൂട്ടിച്ചേർത്തു.
















