നാദാപുരം: നാദാപുരം മേഖലയിൽ തെരുവ് നായയുടെ ആക്രമണം ഭീതി പരത്തിയിരിക്കുകയാണ്. കുട്ടികൾ, വീട്ടമ്മ, ബൈക്ക് യാത്രക്കാരൻ എന്നിവർ ഉൾപ്പെടെ നിരവധി പേർക്ക് നായയുടെ കടിയേറ്റു. ഇന്ന് രാവിലെ ഒമ്പതരയ്ക്ക് ശേഷമാണ് ജാതിയേരി, ചെക്യാട്, പുളിയാവ് പ്രദേശങ്ങളിലായി തെരുവ് നായ ആളുകളെ കടിച്ച് പരിക്കേൽപ്പിച്ചത്.
ജാതിയേരി പനച്ചിക്കൂൽ നസീമ (43), ചെക്യാട് മഠത്തിൽ ദിനേശൻ (55), പ്രജീഷ് മുല്ലേരിക്കണ്ടി (46), വിദ്യാർത്ഥികളായ അഹമ്മദ് നൂഫൈൽ (9), പുളിയാവിലെ മുഹമ്മദ് സിൻ (10) എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. എല്ലാവരെയും നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രദേശവാസികൾ കൂടുതൽ ആക്രമണങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
















