ബിഗ് ബോസ് മലയാളം സീസണിലെ ഇത്തവണത്തെ വിജയിയാണ് അനുമോൾ. കടുത്ത പോരാട്ടത്തിനൊടുവിലാണ് അനു ബിഗ് ബോസിലെ റാണിയായി മാറിയത്. എന്നാൽ അനുമോളെക്കാൾ അർഹത മറ്റു പലർക്കും ആയിരുന്നു എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.
അതിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ വിജയിയായി പ്രഖ്യാപിക്കുന്നത് അനീഷിനെയാണ്. ഗെയിമിന്റെ അവസാന ഘട്ടത്തിൽ അപ്രതീക്ഷിതമായാണ് അനുമോൾ അനീഷ് കോമ്പോ എത്തിയത്. ഇരുവരുടെയും കോമ്പോ ഇഷ്ടപ്പെടുന്നവരും ധാരാളം ഉണ്ടായിരുന്നു. അതിനിടയിൽ ഗെയിമിന്റെ അവസാനഘട്ടത്തിൽ അനീഷ് അനുമോളോട് വിവാഹാഭ്യർത്ഥന നടത്തുന്ന ഒരു സംഭവവും ഉണ്ടായി.
എന്നാൽ അത് അനീഷിന്റെ ഗെയിം സ്ട്രാറ്റജി ആണെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ പിന്നീടാണ് അനീഷ് തന്നെ അത് അങ്ങനെയായിരുന്നില്ല താൻ ആത്മാർത്ഥതയോടു കൂടിയാണ് അനുമോളെ പ്രൊപ്പോസ് ചെയ്തത് എന്ന് പറഞ്ഞത്. ഇപ്പോഴിതാ വീണ്ടും അനുമോൾ തന്നെ അനീഷിനുമായുള്ള തന്റെ വിവാഹം നടക്കുമോ ഇല്ലയോ എന്ന് മറുപടി നൽകിയിരിക്കുകയാണ്.
ഒരു ഓൺലൈൻ മീഡിയയോട് ആയിരുന്നു അനുമോളുടെ പ്രതികരണം. അനീഷ് ആത്മാർത്ഥമായാണ് വിവാഹഭ്യർത്ഥന നടത്തിയിരുന്നത് എന്ന് പ്രതികരിച്ചിരുന്നല്ലോ ഭാവിയിൽ അനീഷിന്റെ കുടുംബാംഗങ്ങൾ ഒരു പ്രൊപ്പോസലുമായി വന്നാൽ അത് സ്വീകരിക്കുമോ എന്നായിരുന്നു അനുമോളോടുള്ള ചോദ്യം. എന്നാൽ ഇല്ല എന്നല്ല അനുമോൾ മറുപടി നൽകിയത്. പകരം അത് അപ്പോഴല്ലേ എന്ന മറുപടി ഒരു കള്ളച്ചിരിയോടെ നൽകി.
















