ശരീരത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കുന്നത് ശരീരത്തിന്റെ പല ഭാഗങ്ങളെയും പ്രതികൂലമായി ബാധിക്കാറുണ്ട്. പ്രമേഹം കാലുകളെ ബാധിക്കുന്ന അവസ്ഥയെയാണ് ഡയബറ്റിക് ഫൂട്ട് എന്ന് പറയുന്നത്.
ഡയബറ്റിക് ഫൂട്ട് രണ്ട് അവസ്ഥകളിലേക്കാണ് നയിക്കുക, നാഡീ സംബന്ധമായ അസുഖങ്ങൾ നാഡികളെ ബാധിക്കുന്നതിനാൽ സ്പർശനശേഷി നഷ്ടമാകുന്നു. രണ്ടാമത്തെ അവസ്ഥ രക്തക്കുഴലുകളുടെ ബ്ലോക്ക് (Vascular Compromise), രക്തയോട്ടം ഇല്ലാതാവുകയോ കുറയുകയോ ചെയ്യുന്നു.
രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകുന്നത് മൂലം കാലിൽ വൃണം ഉണ്ടാവുകയും പിന്നീട് അത് ഉണങ്ങാതെ അഴുകിപ്പോകുന്ന അവസ്ഥയിലേക്ക് (ഗാംഗ്രീൻ) മാറുകയും ചെയ്യും. ഇത് ൽ മുറിച്ചുമാറ്റുന്ന (ആമപ്യൂട്ടേഷൻ) അവസ്ഥയിലേക്ക് ചെന്നെത്തിക്കാം ഇതിൽ അപകടകരമായ മറ്റൊരു കാര്യം അണുബാധ ശരീരത്തിൽ മുഴുവൻ പടരുകയും മറ്റ് അവയവങ്ങളെ ബാധിച്ച് മരണത്തിലേക്ക് എത്തിക്കുകയും ചെയ്യും എന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രമേഹം ആരംഭിച്ച് അഞ്ച് വർഷം കഴിഞ്ഞവർ ഡയബറ്റിക് ഫൂട്ട് സാധ്യതയുണ്ടോ എന്ന് ഡോക്ടറെ കണ്ട് പരിശോധിക്കേണം. പാദങ്ങളിലെ സമ്മർദ്ദ ബിന്ദുക്കളിൽ (പ്രഷർ പോയിൻ്റ്സ്) വരുന്ന തടിപ്പുകൾ അഥവാ കലോസിറ്റി ആണ് ഡയബറ്റിക് ഫൂട്ടിന്റെ പ്രാരംഭ ലക്ഷണം.
ശ്രദ്ധിക്കേണ്ട സൂചനകൾ
സ്പർശനശേഷി ഇല്ലായ്മ
മുറിവുകൾ ഉണങ്ങാതെ ഇരിക്കുക
സന്ധി ചലനശേഷി കുറയുക
എങ്ങനെ പ്രതിരോധിക്കാം
പ്രോപ്പർ ഡയബറ്റിക് കൺട്രോൾ ആണ് ഡയബറ്റിക് ഫൂട്ട് പ്രതിരോധിക്കുന്നതിനുള്ള പ്രധാന ഘടകം. മുഖം സംരക്ഷിക്കുന്നതിനേക്കാൾ പ്രാധാന്യം പാദങ്ങൾക്ക് നൽകി സംരക്ഷിക്കുക. പ്രമേഹമുള്ള രോഗികൾ വീട്ടിലായാലും പുറത്തായാലും എപ്പോഴും പാദരക്ഷകൾ ധരിക്കുക. ചെരുപ്പ് തിരഞ്ഞെടുക്കുമ്പോൾ ടൈറ്റായ ചെരുപ്പുകൾ ഒഴിവാക്കുക. ടൈറ്റായ ചെരുപ്പുകൾ മുറിവുകൾ ഉണ്ടാക്കാൻ കാരണമായേക്കാം.
















