മലയിൻകീഴ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് മഞ്ചാടി പുന്നാരം വീട്ടിലെ ശ്രേയസ് (19) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.
ഇൻസ്റ്റാഗ്രാം ഉൾപ്പെടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നു ശേഖരിച്ച പെൺകുട്ടിയുടെ ചിത്രങ്ങൾ അപകീർത്തികരമായി മാറ്റം വരുത്തി പ്രചരിപ്പിച്ചതിനെ തുടർന്ന് കുടുംബം കഴിഞ്ഞ ആഴ്ച പൊലിസിൽ പരാതി നൽകിയിരുന്നു. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
വിളപ്പിൽശാല പൊലീസ് ടീം നടത്തിയ അതിവിദഗ്ധമായ പരിശോധനകൾക്കൊടുവിലാണ് ശ്രേയസിനെ പിടികൂടിയത്. ഇൻസ്പെക്ടർ ജി. എസ്. സജി, എസ്.ഐ രാജൻ ജെ, സീനിയർ സി.പി.ഒ അജി, അഖിൽ, സി.പി.ഒ വിഷ്ണു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് ശേഷം പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കുകയും കോടതി റിമാൻഡ് ഉത്തരവിടുകയും ചെയ്തു.
















