വൈദീകവൃത്തിയിലേക്ക് പ്രവേശിച്ച സുഹൃത്തിന് ആശംസകളുമായി നടി അനുശ്രീ. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് നടി ഫാ.സച്ചിൻ കപ്പൂച്ചിന് ആശംസ നേർന്നത്. സച്ചുവേ ഒരുപാട് സന്തോഷം ഒരുപാട് അഭിമാനം എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. താരത്തിന്റെ ഈ കുറുപ്പിന് സുഹൃത്തായ സച്ചിനും മറുപടി നൽകുന്നുണ്ട്. എന്റെ ഏറ്റവും വലിയ പിന്തുണയായി മാറിയതിന് നന്ദി എന്നാണ് സച്ചിൻ കുറിച്ചത്. നിന്റെ സാമീപ്യവും നിന്റെ വാക്കുകളും എനിക്ക് ഒരുപാട് സന്തോഷം നൽകി എന്നും അദ്ദേഹം പറഞ്ഞു.
കുറിപ്പ് ഇങ്ങനെ;
സച്ചുവേ ഒരുപാട് സന്തോഷം ഒരുപാട് അഭിമാനം
ഒരുപാട് വർഷത്തെ കാത്തിരിപ്പിനും കഷ്ടപ്പാടിനും ഒടുവിലാണ് നീ ഇത് നേടിയിരിക്കുന്നത്.
നിന്റെ കഷ്ടപ്പാടിന്റെ ഫലംകൊണ്ടാണ് പൗരോഹത്യത്തിലേക്ക് കടക്കുന്നതെന്ന് തനിക്ക് അറിയാം എന്നും അനുശ്രീ. നിന്റെ യാത്രയുടെ വഴികളിൽ ഒക്കെയും ഒരു നല്ല സുഹൃത്തായി കൂടെ നിൽക്കാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം എന്നും അനുശ്രീ കുറിച്ചു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചടങ്ങ് നേരിട്ട് കാണുന്നത്. അവിടെ സന്തോഷവും സങ്കടവും കലർന്ന ഒരുപാട് മുഖങ്ങൾ കണ്ടു.
അതിനെല്ലാം ഒടുവിൽ നിന്റെ ഏറ്റവും വലിയ ആഗ്രഹം ആകുന്നതിനും ഞാൻ സാക്ഷിയായി. നിന്നെയോർത്ത് ഞങ്ങൾ എന്നും അഭിമാനിക്കുമെന്നും അനുശ്രീ കുറിച്ചു. നീ കടന്നുവന്ന വിജയിച്ച പാത അത്ര എളുപ്പമായിരുന്നില്ല സച്ചു. ജീവിതാവസാനം വരെയും ഈശോയുടെ നല്ല കുഞ്ഞായി നല്ല പുത്രനായി ദൈവത്തോട് ചേർന്ന് നിന്ന് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ നിനക്ക് സാധിക്കട്ടെ. ഈശോയോട് എന്റെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി എന്നും നീ അവിടെ ഉണ്ടാകണം
















