ബിഹാറിൽ എൻഡിഎ മുന്നേറ്റത്തിൽ രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം. യഥാർത്ഥ മോഷ്ടാവ്.. ടാറ്റാ ബൈ ബൈ ഖതം… എന്നായിരുന്നു കെ സുരേന്ദ്രൻ രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവച്ച് കുറിച്ചത്.
അതേസമയം ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വൻ ഭൂരിപക്ഷം. ഏറ്റവും വലിയ ഒറ്റകക്ഷിയായി തിളങ്ങുകയാണ് ബിജെപി. 2020നേക്കാൾ മികച്ച മുന്നേറ്റമാണ് എന്‍ഡിഎക്ക് ലഭിക്കുന്നത്. ബിഹാറിൽ ജെഡിയു വലിയ ഒറ്റകക്ഷിയായി. എൻഡിഎ കേവല ഭൂരിപക്ഷം കടന്നു. തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. 243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
















